Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഴ: ഗാംഗുലിയ്ക്കും കൂട്ടര്‍ക്കും ആഘാതം

ദില്ലി: ഇന്ത്യ ആസ്ത്രേല്യയ്ക്കെതിരെ ക്രിക്കറ്റില്‍ വീരേതിഹാസം രചിയ്ക്കുകയാവാം. പക്ഷെ നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. കാരണം പിഴതന്നെ. പല വിധത്തില്‍ മാച്ച് റഫറിമാരും അമ്പയര്‍മാരും വിധിയ്ക്കുന്ന പിഴയാണ് കളിക്കാരെ കഷ്ടത്തിലാക്കുന്നത്. ഒരു പക്ഷെ ആസ്ത്രേല്യയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നല്ലൊരു പങ്ക് ഗാംഗുലിയും കൂട്ടരും പിഴയായി നല്കേണ്ടിവരുന്ന കഷ്ടസ്ഥിതിയിലാണ്.

ആസ്ത്രേല്യയില്‍ നടക്കുന്ന പര്യടനത്തില്‍ ഓരോ കളിയിലും ഇന്ത്യന്‍ ടീമിന് ആകെ കിട്ടുന്ന വരുമാനം 31.96 ലക്ഷം രൂപയാണ്. ഓരോ ടെസ്റ് മത്സരത്തിലും ഒരു കളിക്കാരന് 2.25 ലക്ഷം രൂപ കിട്ടും. ഏകദിനത്തിലാണെങ്കില്‍ ഒരു കളിക്കാരന് 2.10 ലക്ഷം രൂപ കിട്ടും. ആസ്ത്രേല്യയ്ക്കെതിരെ നാല് ടെസ്റ്മത്സരത്തിലും കളിച്ച കളിക്കാരന് ആകെ കിട്ടുക ഒമ്പത് ലക്ഷം രൂപയാണ്. ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ എല്ലാ മത്സരവും കളിച്ച കളിക്കാരന് ലഭിയ്ക്കുക 21 ലക്ഷം രൂപയാണ്.

ഇനി പിഴയുടെ കഥ നോക്കാം. ആസ്ത്രേല്യയ്ക്കെതിരെ ബ്രിസ്ബെയ്നില്‍ നടന്ന ആദ്യടെസ്റില്‍ കളി വൈകിച്ചതിന് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചിരുന്നു. ഇതില്‍ ഗാംഗുലിയ്ക്ക് മാച്ച് ഫീസിന്റെ 10 ശതമാനമാണ് പിഴ വിധിച്ചത്. ഓരോ കളിക്കാരനും മാച്ച് ഫീസിന്റെ അഞ്ച് ശതമാനവും നല്കണം.

ഏറ്റവുമൊടുവില്‍ ആസ്ത്രേല്യയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ കളി വൈകിച്ചു എന്ന കുറ്റമാണ് മാച്ച് റഫറിയായ ക്ലൈവ് ലോയ്ഡ് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഇതിന് താരങ്ങള്‍ ആ കളിയിലെ മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി നല്കണം. ഗാംഗുലി തന്റെ മാച്ച് ഫീസിന്റെ 80 ശതമാനം പിഴയായി നല്കണം. ഇതില്‍ 30 ശതമാനം കളി വൈകിച്ചതിന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒടുക്കേണ്ട പിഴവാണ്. 50 ശതമാനം കളിയുടെ സ്പിരിറ്റ് നശിപ്പിച്ചു എന്ന കുറ്റത്തിന് നല്കേണ്ട പിഴയും.

സിംബാബ്വേയ്ക്കെതിരെ ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡിനാണ് ഏറ്റവും വലിയ അടി കിട്ടിയത്. ചുമയ്ക്കുപയോഗിക്കുന്ന ഗുളികകൊണ്ട് പന്തില്‍ ചുരണ്ടി കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു രാഹുല്‍ ദ്രാവിഡിനെതിരായ കുറ്റം. ഇതിന് മാച്ച് റഫറി രാഹുല്‍ ദ്രാവിഡിനെതിരെ വിധിച്ചത് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയാണ്. അതായത് ആകെ കിട്ടുന്ന 2.10ക്ഷത്തില്‍ 1.05 ലക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+