കുംബ്ലെയും സച്ചിനും കളിയ്ക്കും
കാന്‍ബെറ: ആസ്ത്രേല്യയ്ക്കെതിരെ പെര്‍ത്തില്‍ ഫിബ്രവരി ഒന്നിന് നടക്കുന്ന മത്സരത്തില്‍ അനില്‍ കുംബ്ലെയും സച്ചിനും കളിയ്ക്കും. ഇരുവരുടെയും പരിക്ക് സുഖപ്പെട്ടതായി ഫിസിയോ ആന്‍ഡ്രൂ ലെയ്പസ് പറഞ്ഞു.
അതേ സമയം വീരേന്ദര്‍ സെവാഗിന്റെ കാര്യം ഉറപ്പായിട്ടില്ല. കുംബ്ലെയ്ക്ക് തോളില്‍ വീക്കമായിരുന്നു പ്രധാന പ്രശ്നം. വിശ്രമവും ചികിത്സയും കൂടിയായപ്പോള്‍ ഇത് ഭേദമായി. - ആന്‍ഡ്രൂ ലെയ്പസ് പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാലിലെ പരിക്ക് ഭേദമായി. സച്ചിന്‍ തിങ്കളാഴ്ച നെറ്റ് പരിശീലനം നടത്തി. വീരേന്ദര്‍ സെവാഗിന്റെ തോളിലെ പരിക്ക് ഏറെക്കുറെ സുഖപ്പെട്ടു. ശസ്ത്രക്രിയ ഏതായാലും വേണ്ടിവരില്ല. സെവാഗിന് പക്ഷെ കളിയ്ക്കുമ്പോള്‍ തോളില്‍ വേദന സഹിയ്ക്കേണ്ടിവരും.- ആന്‍ഡ്രൂ ലെയ്പസ് പറഞ്ഞു.












Click it and Unblock the Notifications