ബദാനിയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയം
കാന്‍ബെറ: ഹേമംഗ് ബദാനി നേടിയ സെഞ്ച്വറിയുടെ മികവില്‍ ആസ്ത്രേല്യയിലെ പ്രൈംമിനിസ്റേഴ്സ് ഇലവനെതിരെ ഇന്ത്യന്‍ ഇലവന് ഒരു റണ്‍സ് ജയം. സ്റീവ് വോയാണ് പ്രൈംമിനിസ്റേഴ്സ് ഇലവനെ നയിച്ചത്.
ഇന്ത്യയാണ് ആദ്യം ബാറ്റിംഗ് ആരംഭിച്ചത്. സഞ്ജയ് ബംഗാറും പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്നാണ് ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്. 19 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ പുറത്തായപ്പോഴാണ് ഹേമംഗ് ബദാനിയുടെ വരവ്. അധികം വൈകാതെ ബംഗാര്‍ പുറത്തായി. രാഹുല്‍ ഗവാസ്കര്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്തായി. പിന്നീട് യുവരാജും രാഹുല്‍ ദ്രാവിഡും വന്നെങ്കിലും ഇരുവരും 20 റണ്‍സ് എടുക്കുമ്പോഴേക്കും പുറത്തായി. ഒരറ്റത്ത് നിശ്ശബ്ദമായി ഹേമംഗ് ബദാനി റണ്‍വേട്ട തുടര്‍ന്നു. ഇന്ത്യ നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗാരംഭിച്ച പ്രൈംമിനിസ്റേഴ്സ് ഇലവന് വേണ്ടി ബ്രൗണ്‍ മാത്രമേ പിടിച്ചുനിന്നുള്ളൂ. ബ്രൗണ്‍ 80 റണ്‍സെടുത്തു. സ്റീവ് വോ ഏഴ് റണ്‍സെടുത്ത് പുറത്തായി. പക്ഷെ അവരുടെ ഇന്നിംഗ്സ് വിജയത്തിന് ഒരു റണ്‍സകലെ വച്ച് അവസാനിച്ചു.


Click it and Unblock the Notifications