Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം

പെര്‍ത്ത്: വിബി സീരീസ് ത്രിരാഷ്ട്രക്കപ്പില്‍ ആസ്ത്രേല്യ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്പിച്ചു. ഇന്ത്യയുടെ 203 എന്ന സ്കോറിനെ വെറും 32 ഓവറിലാണ് ആസ്ത്രേല്യ മറികടന്നത്.

വെറും 65 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ആദം ഗില്‍ക്രിസ്റും 57 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത സൈമണ്ട്സുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

ഇന്ത്യ 203ന് പുറത്ത്
പെര്‍ത്ത്: വിബി സീരീസ് ത്രിരാഷ്ടക്കപ്പില്‍ അവസാന ലീഗ് മത്സരത്തില്‍ ആസ്ത്രേല്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 203 റണ്‍സിന് അവസാനിച്ചു.

ഇന്ത്യന്‍ ബാറ്റിംഗ് നിര പാടെ തകരുന്ന കാഴ്ചയാണ് പെര്‍ത്തില്‍ കണ്ടത്. സച്ചിനും സെവാഗും പരിക്കിന് ശേഷം മടങ്ങിയെത്തിയതിനാല്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. യുവരാജ് സിംഗാണ് ബാറ്റിംഗില്‍ അല്പമെങ്കിലും തിളങ്ങിയത്. യുവരാജ് 47 റണ്‍സെടുത്തു. ലക്ഷ്മണ്‍(1), സച്ചിന്‍ (5), ഗാംഗുലി(1), ദ്രാവിഡ്(13) എന്നിവരെല്ലാം തീരെ മങ്ങിപ്പോയി. സെവാഗ് 32 റണ്‍സെടുത്ത് പുറത്തായി.

ഇപ്പോള്‍ മൂന്ന് ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആസ്ത്രേല്യ ഇന്ത്യയ്ക്കെതിരെ 2-1ന് മുന്നിലാണ്. ഈ മത്സരത്തില്‍ വിജയിച്ച് ലീഗ് മത്സരത്തില്‍ 2-2 സമനില കൈവരിയ്ക്കാനുള്ള ഗാംഗുലിയുടെയും കൂട്ടരുടെയും മോഹം സഫലമാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഇന്ത്യ-ആസ്ത്രേല്യ ഫൈനലുകള്‍ ഫിബ്രവരി 6, 8 തീയതികളില്‍ നടക്കും. രണ്ട് ഫൈനലിലും ഒരു ടീം ജയിച്ചാല്‍ മൂന്നാം ഫൈനല്‍ ഉണ്ടാകില്ല. 1-1 സമനിലയില്‍ പിരിഞ്ഞാല്‍ നിര്‍ണ്ണായക മൂന്നാം ഫൈനല്‍ നടക്കും.

ഇന്ത്യയുടെ ലീഗിലെ അവസാനമത്സരം ഫിബ്രവരി മൂന്നിന് സിംബാബ്വേയ്ക്കെതിരെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+