ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം
പെര്‍ത്ത്: പെര്‍ത്തിലെ ബൗണ്‍സ് പിച്ചില്‍ ഇന്ത്യ ആദ്യം പതറിയെങ്കിലും സിംബാബ്വേയ്ക്കെതിരെ നാല് വിക്കറ്റ് ജയം നേടി. 136 റണ്‍സ് എന്ന വിജയലക്ഷ്യം നേടാന്‍ ആറ് വിക്കറ്റ് ഇന്ത്യ തുലച്ചുകളഞ്ഞു.
പുറത്താകാതെ 34 റണ്‍സെടുത്ത ബദാനിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്.
സിംബാബ്വേ 135ന് പുറത്ത്
2.38 പി എം
പെര്‍ത്ത്: ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 135 റണ്‍സിന് പുറത്തായി.
തുടക്കം മുതലേ സിംബാബ്വേ ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. പത്താനും ഭണ്ഡാരിയും ചേര്‍ന്നാണ് സിംബാബ്വേയെ തകര്‍ത്തത്. പത്താന്‍ നാല് വിക്കറ്റും ഭണ്ഡാരി മൂന്ന് വിക്കറ്റും നേടി. ഇതോടെ പരമ്പരയില്‍ ഒരു വിജയമെങ്കിലും നേടാമെന്ന സിംബാബ്വേയുടെ മോഹത്തിന് തിരിച്ചടി കിട്ടിയിരിക്കുകയാണ്.
സിംബാബ്വേ തകരുന്നു
ഫിബ്രവരി 03, 2003
പെര്‍ത്ത്: ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയുമായുള്ള അവസാനലീഗ് മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്വേ തകരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ പത്താനാണ് സിംബാബ്വേയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചത്.
പത്താന്റെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് സിംബാബ്വേയ്ക്ക് നഷ്ടമായത്. തയ്ബുവും സിബാന്തയും. നാലാം ഓവറില്‍ വീണ്ടും പത്താന്‍ ഒരു വിക്കറ്റ് കൂടിയെടുത്തു. ഇബ്രാഹിമിനെയാണ് ഇക്കുറി സിംബാബ്വേയ്ക്ക് നഷ്ടമായത്.
ഇപ്പോള്‍ സിംബാബ്വേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്ത് നില്ക്കുന്നു. ഇന്ത്യന്‍ ടീമില്‍ മുരളി കാര്‍ത്തികും ഗാംഗുലിയും അജിത് അഗാര്‍ക്കറും കളിയ്ക്കുന്നില്ല. ദ്രാവിഡാണ് ഇന്ത്യയെ നയിക്കുന്നത്.












Click it and Unblock the Notifications