Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്ത്രേല്യ 7 വിക്കറ്റിന് ജയിച്ചു

മെല്‍ബണ്‍: ആദ്യഫൈനലില്‍ ആസ്ത്രേല്യ ഇന്ത്യയ്ക്കെതിരെ അനായാസ ജയം നേടി. കളിയുടെ ആദ്യം മുതലേ മുന്‍തൂക്കം നേടിയ ആസ്ത്രേല്യ ഏഴ് വിക്കറ്റിനാണ് വിജയം കൊയ്തത്.

ഏറ്റവുമൊടുവില്‍ 88 റണ്‍സെടുത്ത റിക്കി പോണ്ടിംഗിന്റെ വിക്കറ്റാണ് നഷ്ടമായത്. ഈ വിക്കറ്റും ബാലാജിയ്ക്കാണ്. ഒടുവില്‍ ഡാമിയന്‍ മാര്‍ട്ടിനും ആന്‍ഡ്രൂ സൈമണ്ട്സും ചേര്‍ന്നാണ് ആസ്ത്രേല്യയെ വിജയിപ്പിച്ചത്.

അടുത്ത ഫൈനല്‍ ഫിബ്രവരി എട്ട് ഞായറാഴ്ച നടക്കും. ഈ ഫൈനലില്‍ കൂടി ആസ്ത്രേല്യ വിജയിച്ചാല്‍ മൂന്നാം ഫൈനലുണ്ടാവില്ല. ഈ ഫൈനലില്‍ ഇന്ത്യ വിജയിച്ചാല്‍ മൂന്നാമത് ഒരു ഫൈനല്‍ കൂടി നടക്കും.

ആസ്ത്രേല്യ വിജയത്തിലേക്ക്
3.30 പിഎം
മെല്‍ബണ്‍: മൂന്ന് ഫൈനലുകളുള്ള ത്രിരാഷ്ട്രക്കപ്പിലെ ആദ്യഫൈനലില്‍ ആസ്ത്രേല്യ അനായാസ ജയത്തിലേക്ക്. ഇന്ത്യയുടെ 222 എന്ന സ്കോറിനെതിരെ ഇതിനകം ആസ്ത്രേല്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.

ബാലാജിയാണ് ആസ്ത്രേല്യയ്ക്ക് ആദ്യപ്രഹരം ഏല്പിച്ചത്. വെറും 20 പന്തില്‍ നിന്ന് 38 റണ്‍സ്നേടി വെടിക്കെട്ടുതിര്‍ത്തുകൊണ്ടിരുന്ന ആദം ഗില്‍ക്രിസ്റിനെ ബാലാജിയുടെ പന്തില്‍ ടെണ്ടുല്‍ക്കര്‍ പിടിച്ചു. പിന്നീട് മാത്യു ഹെയ്ഡന്‍- റിക്കി പോണ്ടിംഗ് കൂട്ടുകെട്ട് ആസ്ത്രേല്യയെ ശക്തമായ നിലയില്‍ എത്തിച്ചു.

കുംബ്ലെ വീണ്ടും കളിക്കാനെത്തിയെങ്കിലും ബൗളിംഗില്‍ പരാജയമായി. രണ്ടാം സ്പെല്ലില്‍ വീണ്ടും പന്തെറിയാനെത്തിയ ബാലാജി തന്നെയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. അര്‍ധസെഞ്ച്വറി തികച്ച മാത്യു ഹെയ്ഡനെ ബാലാജി സ്വന്തം പന്തില്‍ ക്യാച്ചെടുത്തു.

റിക്കി പോണ്ടിംഗ് സെഞ്ച്വറിയിലേക്ക് കുതിയ്ക്കുകയാണ്.

ഇന്ത്യ 222ന് പുറത്ത്
12.35 പിഎം
മെല്‍ബണ്‍: മുന്‍നിരബാറ്റ്സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റക്കാരുടെ ധീരമായ ചെറുത്തുനില്പാണ് മെല്‍ബണില്‍ കണ്ടത്. ഹേമംഗ് ബദാനി, അജിത് അഗാര്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ ഫാസ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും ധീരമായി നേരിട്ടപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 200 കടക്കുകയായിരുന്നു.

ഹേമംഗ് ബദാനിയും അജിത് അഗാര്‍ക്കറും അര്‍ധസെഞ്ച്വറികള്‍ നേടി. ബദാനി പുറത്താകാതെ 60 റണ്‍സെടുത്തു. അഗാര്‍ക്കര്‍-ഹേമംഗ് ബദാനി കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 6 വിക്കറ്റിന് 75 റണ്‍സ് എന്ന നിലയില്‍ നിന്നാണ് അവര്‍ ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. അഗാര്‍ക്കര്‍ 67 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു.

ക്ലാര്‍ക്കിനെ സിക്സറിലേക്ക് പായിച്ചുകൊണ്ടുള്ള പത്താന്റെ മിന്നല്‍ പ്രകടനവും ശ്രദ്ധേയമായി. പത്താന്‍ 19 പന്തുകളില്‍ നിന്ന് 19 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
ഫിബ്രവരി 06, 2004

മെല്‍ബണ്‍: ത്രിരാഷ്ട്രകപ്പ് ഫൈനലില്‍ ആസ്ത്രേല്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ തകരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവര്‍ പുറത്തായി.

ഇപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയിലാണ്. ആസ്ത്രേല്യയുടെ പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തകരുകയായിരുന്നു. ഗാംഗുലിയും യുവരാജ് സിംഗുമാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+