ഇന്ത്യ തകരുന്നു
സിഡ്നി: ഇന്ത്യയുടെ പ്രധാനമൂന്ന് വിക്കറ്റുകള്‍ 50 റണ്‍സെത്തും മുമ്പ് വീണു. സച്ചിന്‍, സെവാഗ്, ലക്ഷ്മണ്‍ എന്നിവരാണ് പുറത്തായത്. സച്ചിന്റെയും സെവാഗിന്റെയും വിക്കറ്റുകള്‍ പോയത് ഒരേ രീതിയിലായിരുന്നു. ഗില്ലെസ്പിയുടെ പന്തില്‍ ബ്രെറ്റ്ലീയാണ് ഇരുവരെയും ക്യാച്ചെടുത്തത്.
ലക്ഷ്മണിനെ ബ്രെറ്റ്ലീ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു. ഇപ്പോള്‍ ഗാംഗുലിയും ദ്രാവിഡുമാണ് ക്രീസില്‍.
ഇന്ത്യയ്ക്ക് ജയിക്കാന്‍ 360 റണ്‍സ്
സിഡ്നി: മൂന്നാമതൊരു ഫൈനല്‍ വേണ്ടിവരില്ല എന്നതാണ് ഇതുവരെയുള്ളകളിയുടെ ഗതി സൂചിപ്പിയ്ക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരെ കൂറ്റന്‍ സിക്സറുകളിലേക്ക് പായിച്ചുകൊണ്ടുള്ള ആസ്ത്രേല്യയുടെ മാരകബാറ്റിംഗില്‍ ഇന്ത്യ ഇപ്പോഴെ നിലംപരിശായിരിക്കുന്നു.
ആസ്ത്രേല്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെടുത്തു. ഏകദിനത്തില്‍ ഇത്രയും റണ്‍സ് പിന്തുടര്‍ന്നെടുക്കുക ഏറെക്കുറെ അസാധ്യമാണ്. സിഡ്നി ഗ്രൗണ്ടില്‍ ഇതുവരെ ആസ്ത്രേല്യ ഒരു ഫൈനലും തോറ്റിട്ടില്ല. വിദഗ്ധര്‍ ഇപ്പോഴേ ആസ്ത്രേല്യയ്ക്ക് 100 ശതമാനം വിജയം വിധിച്ചുകഴിഞ്ഞു.
41 ഓവര്‍ പിന്നിട്ടപ്പോള്‍ ആസ്ത്രേല്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എന്ന നിലയിലായിരുന്നു. അവര്‍ 300 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും പിന്നീട് വന്ന സൈമണ്ട്സും ക്ലാര്‍ക്കും ചേര്‍ന്ന് ഇന്ത്യയെ മാരകമായി മുറിവേല്പിച്ചു.
ഓരോ ഓവറിലും ശരാശരി 15 റണ്‍സ് വീതമാണ് ഇരുവരും വാരിക്കൂട്ടിയത്. ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ത്തത്. സൈമണ്ട്സ് വെറും 39 പന്തില്‍ നിന്നാണ് 66 റണ്‍സെടുത്തത്. ക്ലാര്‍ക്ക് 20 പന്തില്‍ നിന്നും 33 റണ്‍സെടുത്തു.
ഹെയ്ഡന് സെഞ്ച്വറി
സിഡ്നി: ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തിക്കൊണ്ട് ആസ്ത്രേല്യ കുതിയ്ക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആസ്ത്രേല്യയുടെ സ്കോര്‍ ഇപ്പോള്‍ രണ്ട് വിക്കറ്റിന് 226 എന്ന നിലയിലാണ്.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാത്യു ഹെയ്ഡന്‍ 118 റണ്‍സോടെ ക്രീസിലുണ്ട്. ഡാമിയന്‍ മാര്‍ട്ടിന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ആസ്ത്രേല്യയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
തുടക്കത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ച ആദം ഗില്‍ക്രിസ്റിനെ നെഹ്റയുടെ പന്തില്‍ ഗാംഗുലി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. റിക്കി പോണ്ടിംഗിനെ പത്താന്റെ പന്തില്‍ ദ്രാവിഡ് ക്യാച്ചെടുത്തു.












Click it and Unblock the Notifications