Get Updates
Get notified of breaking news, exclusive insights, and must-see stories!

പേടിയുള്ളവര്‍ പോകേണ്ട: ഡാല്‍മിയ

ദില്ലി: സുരക്ഷാപ്രശ്നങ്ങളില്‍ ആശങ്കയുള്ള കളിക്കാര്‍ക്ക് പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ പറഞ്ഞു.

നമ്മള്‍ പോകുന്നത് ക്രിക്കറ്റ് കളിക്കാനാണ്. യുദ്ധം ചെയ്യാനല്ല. എല്ലാ കളിക്കാരും പര്യടനത്തിന് പോകണമെന്ന് നിര്‍ബന്ധവുമില്ല- ഡാല്‍മിയ വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അനുവദിച്ച അഭിമുഖത്തിലാണ് ഡാല്‍മിയ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാന്‍ പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ പേടിയുള്ള ഏത് കളിക്കാരനും തന്നോട് അത് തുറന്നുപറയാം. മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ കളിക്കാര്‍ മാനസികമായും ശാരീരികമായും നല്ല സ്ഥിതിയിലായിരിക്കണം. അതുകൊണ്ടുതന്നെ പാകിസ്ഥാനിലേക്ക് പോവാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അക്കാര്യം വ്യക്തമാക്കി പര്യടനത്തില്‍ നിന്ന് പിന്മാറാം. സമ്മര്‍ദത്തിനടിപ്പെട്ട് കളിക്കാര്‍ പാകിസ്ഥാനിലേക്ക് പോവുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ല.

അതേ സമയം പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഇതുവരെ ഒരു കളിക്കാരനും മുന്നോട്ടുവന്നിട്ടില്ലെന്നും കളിക്കാര്‍ക്ക് ആശങ്കയുണ്ടെന്നത് മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമാണെന്നും ഡാല്‍മിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+