ഷെയ്ന്‍ വോണ്‍ ആസ്ത്രേല്യന്‍ ടീമില്‍
സിഡ്നി: ഉത്തേജകമരുന്ന് കഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ 12 മാസം കളിക്കളത്തിന് പുറത്തിരുന്ന സ്പിന്നര്‍ ഷെയ്ന്‍വോണിനെ ആസ്ത്രേല്യ ടെസ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. അടുത്ത ശ്രീലങ്കന്‍ പര്യടനത്തിന് ഷെയ്ന്‍ വോണ്‍ കളിയ്ക്കും.
2003ലെ ലോകകപ്പ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് ഷെയ്ന്‍വോണിന്റെ ശരീരത്തില്‍ ഡൈയൂറെറ്റിക് ഉള്ളതായി കണ്ടെത്തിയത്. ഉത്തേജകമരുന്നിനെ മറച്ചുപിടയ്ക്കാന്‍ ഡൈയൂറെറ്റികിന് ശേഷിയുണ്ട്. ഇക്കാരണത്താല്‍ ഷെയ്ന്‍വോണിനെ ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കി.
വിലക്കിന് ശേഷം ഈയിടെ വിക്ടോറിയയ്ക്ക് വേണ്ടി ഫസ്റ് ക്ലാസ് മത്സരത്തില്‍ കളിച്ച ഷെയ്ന്‍ വോണ്‍ ആറ് വിക്കറ്റെടുത്ത് അത്ഭുതം സൃഷ്ടിച്ചിരുന്നു. കളിക്കളത്തിന് പുറത്തായിരുന്നെങ്കിലും ഷെയ്ന്‍വോണ്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്പിന്‍ ബൗളറാണെന്നതില്‍ ആര്‍ക്കും സംശയമില്ലെന്ന് ആസ്ത്രേല്യയുടെ ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നവരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ് പറഞ്ഞു.
സ്റുവര്‍ട്ട് മക്ഗില്ലിന് പുറമെ ഷെയ്ന്‍വോണ്‍ കൂടി ചേരുന്നതോടെ ആസ്ത്രേല്യയുടെ ലെഗ് സ്പിന്‍ ആക്രമണത്തിന് കരുത്തുകൂടുമെന്ന് കരുതുന്നു.












Click it and Unblock the Notifications