കറാച്ചിയിലും പെഷവാറിലും ടെസ്റ് കളിക്കില്ല
ദില്ലി: പാകിസ്ഥാന്‍ പര്യടനവേളയില്‍ കറാച്ചിയിലും പെഷവാറിലും ടെസ്റ് മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് കറാച്ചിയിലും പെഷവാറിലും ഇന്ത്യന്‍ ടീം കളിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് സ്പോര്‍ട്സ് മന്ത്രി വിക്രം വര്‍മ പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന് പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ ഉദ്യോസ്ഥ സംഘത്തിന്റെ ഉപദേശം കണക്കിലെടുത്താണ് ഈ തീരുമാനം. പ്രാക്ടീസ് മത്സരങ്ങളുമുണ്ടാവില്ല. മാര്‍ച്ച് രണ്ടാം വാരത്തോടെ പാക് പര്യടനം ആരംഭിച്ചേക്കുമെന്ന് വര്‍മ പ്രസ്താവനയില്‍ അറിയിച്ചു.
പാകിസ്ഥാനുമായി ഇന്ത്യന്‍ ടീം മൂന്ന് ടെസ്റുകളും അഞ്ച് ഏകദിന മത്സരങ്ങളും കളിക്കും.












Click it and Unblock the Notifications