ശ്രീനാഥ് ബൗളിംഗ് കോച്ചായേയ്ക്കും
ദില്ലി: പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനെ ഇന്ത്യയുടെ ബൗളിംഗ് കോച്ചാക്കാന്‍ ബിസിസിഐ ആലോചിയ്ക്കുന്നു.
പാകിസ്ഥാനിലേക്ക് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ ഇന്ത്യക്കാരനായ ഒരു ബൗളിംഗ് കോച്ചുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇത് മിക്കവാറും ശ്രീനാഥ് ആകാനാണ് സാധ്യതയെന്നറിയുന്നു.
ബിസിസിഐയുടെ പ്രവര്‍ത്തകസമിതി ഫിബ്രവരി 28 ശനിയാഴ്ച യോഗം ചേരുകയാണ്. മിക്കവാറും ഈ യോഗത്തില്‍ ശ്രീനാഥിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും. പാകിസ്ഥാന്‍ പര്യടനത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം ചേരുന്നത്.












Click it and Unblock the Notifications