കുംബ്ലെ, അഗാര്‍ക്കര്‍ ഏകദിനത്തിനില്ല
കൊല്‍ക്കത്ത: ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയും പേസ് ബൗളര്‍ അജിത് അഗാര്‍ക്കറും പാകിസ്ഥാന്‍ പര്യടനത്തില്‍ ഏകദിനത്തില്‍ കളിയ്ക്കില്ല. പകരം ടെസ്റ് മത്സരങ്ങളില്‍ മാത്രം കളിയ്ക്കും.
പാക് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച പ്രഖ്യാപിയ്ക്കും. ടെണ്ടുല്‍ക്കര്‍, ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങി ഇന്ത്യന്‍ ടീമിലെ പ്രധാനതാരങ്ങളെല്ലാം കളിയ്ക്കാന്‍ തയ്യാറായിട്ടുണ്ട്.
ഇതിനിടെ പാകിസ്ഥാന്‍ പര്യടന കാലത്ത് ഇന്ത്യയ്ക്ക് ഇന്ത്യക്കാരനായ ഒരു ബൗളിംഗ്കോച്ച് ഉണ്ടാകുമെന്ന ഗാംഗുലിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യമായില്ല. ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനെ ബൗളിംഗ് കോച്ചാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ യോഗം തയ്യാറായില്ല.












Click it and Unblock the Notifications