ക്രിക്കറ്റ്: വാജ്പേയിയ്ക്കും സോണിയയ്ക്കും ക്ഷണം
ദില്ലി: ഇന്തോ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, പ്രതിപക്ഷനേതാവ് സോണിയാഗാന്ധി എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) ക്ഷണിയ്ക്കും.
ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ഇന്ത്യയില്‍ എത്തിയാലുടന്‍ ഇവര്‍ക്ക് ഔദ്യോഗികമായി ക്ഷണപത്രം നല്കും. ഇപ്പോള്‍ ജഗ്മോഹന്‍ ഡാല്‍മിയ ന്യൂസിലാന്റില്‍ പര്യടനത്തിലാണ്.
ക്രിക്കറ്റ് കാണാനുള്ള ബിസിസിഐയുടെ ക്ഷണം പ്രിയങ്ക, റോബര്‍ട്ട് വധേര, രാഹുല്‍ എന്നിവര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബിസിസിഐ വാര്‍ത്താവിനിമയ-സംഘാടകസമിതി ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഇവര്‍ കറാച്ചിയില്‍ നടക്കുന്ന ആദ്യ ഏകദിനമോ റാവല്‍ പിണ്ടിയിലെ രണ്ടാമത്തെ ഏകദിനമോ കാണും.












Click it and Unblock the Notifications