ഇന്ത്യ ജയിയ്ക്കും: ഗാംഗുലി
കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിയ്ക്കുമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. മാര്‍ച്ച് ഒമ്പത് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി. ഇന്ത്യ-പാക് പരമ്പരയിലെ ആദ്യ ഏകദിനം മാര്‍ച്ച് 10 ബുധനാഴ്ചയാണ്.
പാകിസ്ഥാന് മണ്ണില്‍ ഇതുവരെ ടെസ്റ് മത്സരങ്ങള്‍ ജയിച്ചിട്ടില്ല എന്ന ചരിത്രം ഇന്ത്യ തിരുത്തുമെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദങ്ങളൊന്നുമില്ല. പാകിസ്ഥാന്റെ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന ശൊഹൈബ് അക്തറിനും സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് ഗാംഗുലി പറഞ്ഞു.
അക്തര്‍ നല്ല ബൗളറാണ്. അദ്ദേഹം വേഗത്തില്‍ പന്തെറിയും. പക്ഷെ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കുക എന്നത് മറ്റൊരു കാര്യമാണ്.- ഗാംഗുലി ചൂണ്ടിക്കാട്ടി.
സച്ചിന് അല്പം ആരോഗ്യപ്രശ്നമുണ്ട്. പക്ഷെ അത് വിഷമിയ്ക്കാന്‍ മാത്രം ഒന്നുമില്ല. അദ്ദേഹത്തിന് നട്ടെല്ലിന് ഒരു പിടുത്തം ഉണ്ട്. പക്ഷെ അതിനെ പരിക്കായി മാത്രം കണക്കാക്കാനില്ല. ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ അസാന്നിധ്യം ടീമിന് അനുഭവപ്പെടും. പക്ഷെ മറ്റ് ബൗളര്‍മാര്‍ക്ക് സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണിത്. - ഗാംഗുലി പറഞ്ഞു.
പാകിസ്ഥാനില്‍ ചരിത്രം എഴുതാന്‍ ഇന്ത്യന്‍ ടീമിന് ലഭിയ്ക്കുന്ന അപൂര്‍വ അവസരമാണിതെന്ന് ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞു. മൂന്ന് ദിവസത്തെ ക്യാമ്പ് കളിക്കാര്‍ക്ക് ഗുണംചെയ്തു. ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെടാനൊന്നുമില്ല. എല്ലാം നേടാനുള്ളത് മാത്രമാണ്. - ജോണ്‍ റൈറ്റ് പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications