കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജിവന്മരണപോരാട്ടം : കപില്‍

  • By Super
Google Oneindia Malayalam News

കൊല്‍ക്കത്ത: പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ജീവന്മരണപോരാട്ടമാണെന്ന് ഇന്ത്യയുടെ ബൗളിംഗ് കണ്‍സട്ടന്റ് കൂടിയായ കപില്‍ ദേവ്. പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് ദിവസത്തെ ബൗളിംഗ് പരിശീലനം നല്കിയ ശേഷം മാര്‍ച്ച് ഒമ്പത് ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കപില്‍ ദേവ്.

പാകിസ്ഥാനെതിരെ മൃദുലസമീപനമല്ല, ആക്രമണശൈലി തന്നെയാണ് പ്രയോഗിക്കേണ്ടത്. ഈ പരമ്പര അവരുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ്. രാജ്യത്തെ വിജയിപ്പിക്കാന്‍ അവര്‍ പൂര്‍ണ്ണമായി സമര്‍പ്പിയ്ക്കുകതന്നെ വേണം. - കപില്‍ പറഞ്ഞു.

ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പരിക്ക് ടീമിന് പ്രധാന തലവേദനയാകും. ഇന്ത്യന്‍ ബൗളര്‍മാരുടെ പരിക്കില്‍ എനിയ്ക്ക് ആശങ്കയുണ്ട്. അവര്‍ എപ്പോഴും ശാരീരികമായി കരുത്തുള്ളവരായിരിക്കണം. - കപില്‍ ദേവ് പറഞ്ഞു.

ആസ്ത്രേല്യന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ സഹീര്‍ഖാന് പരിക്ക് മൂലം രണ്ട് ടെസ്റുകളില്‍ കളിയ്ക്കാന്‍ പറ്റിയില്ല. പരിക്കിന്റെ കാര്യത്തില്‍ ഏറെ പ്രശസ്തനാണ് ആശിശ് നെഹ്റ.

ഇന്ത്യയുടെ പേസ് ബൗളര്‍മാരെല്ലാം പ്രായത്തില്‍ കാര്യത്തില്‍ 20കാരാണ്. അവര്‍ അവരുടെ ഭക്ഷണം, ജീവിതരീതി എന്നീ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കണം. 20കള്‍ എന്ന പ്രായം വളരെ അപകടകരമായ പ്രായമാണ്. ഈ പ്രായത്തില്‍ അവര്‍ക്ക് ഉയരുമുള്ള കൊടുമുടികള്‍ കയറാമെന്നും ലോകം കീഴടക്കാമെന്നും തോന്നും. ഇതിനായി അവര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്ത് അവരുടെ ശരീരം കേടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കണം. - കപില്‍ പറയുന്നു.

വികാരങ്ങള്‍ക്ക് അടിപ്പെടാതെ കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ക്രിക്കറ്റില്‍ മാത്രം ആനന്ദം കണ്ടെത്തുകയാണ് ഇവര്‍ ചെയ്യേണ്ടത്. എങ്കില്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് കളിക്കാര്‍ അടിപ്പെടേണ്ടിവരില്ല. - കപില്‍ പറഞ്ഞു.

കളിക്കാരെ മാനസികമായി കരുത്തരാക്കാനാണ് മൂന്ന് ദിവസത്തെപരിശീലനത്തില്‍ താന്‍ ശ്രമിച്ചതെന്നും കപില്‍ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം എന്നത് വളരെ ചുരുങ്ങിയ സമയമാണ്. ഈ സമയത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിച്ചില്ലെന്നും കപില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X