കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇന്ന് പാകിസ്ഥാനില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം മാര്‍ച്ച് 10 ബുധനാഴ്ച പാകിസ്ഥാനിലെ ലാഹോറില്‍ എത്തും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീം പുറപ്പെടുക.

കൊല്‍ക്കത്തയിലെ മൂന്ന ് ദിവസത്തെ പരിശീലനത്തിന് ശേഷം ദില്ലിയിലെത്തിയ ഇന്ത്യന്‍ ടീമിന് സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ള അവസാനനിര്‍ദേശങ്ങള്‍ നല്കുകകയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍. തീവ്രവാദി ആക്രമണമുണ്ടായാല്‍ എങ്ങിനെ പ്രവര്‍ത്തിയ്ക്കണം എന്ന് ഉദ്യോഗസ്ഥര്‍ കളിക്കാര്‍ക്ക് വിശദീകരിച്ചു. ഒറ്റയ്ക്കുള്ള യാത്രകള്‍ വിലക്കിയിട്ടുണ്ട്.

മാര്‍ച്ച് 13 ശനിയാഴ്ചയാണ് കറാച്ചിയില്‍ ആദ്യമത്സരം നടക്കുന്നത്. ഇവിടെ മൈതാനത്തിന് മുകളില്‍ ചോപ്പര്‍ വിമാനത്തില്‍ പാകിസ്ഥാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറക്കും.

ഐജി യശോവര്‍ധന്‍ ആസാദും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മനോജ് ലല്ലും ടീമംഗങ്ങള്‍ക്കൊപ്പം മാര്‍ച്ച് 22 വരെ കഴിയും. അതിന് ശേഷമുള്ള ദിവസങ്ങളില്‍ ടീമിന്റെ സുരക്ഷാചുമതല ഡപ്യൂട്ടി ഐജി ധര്‍മേന്ദ്രകുമാറും അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പ്രഭാകറും ഏറ്റെടുക്കും. ആകെ 40 ദിവസമാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ ഉണ്ടാകുക.

അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ് മത്സരങ്ങളുമാണ് ഇന്ത്യ കളിയ്ക്കുക.

പഴയകണക്കുകള്‍ തീര്‍ക്കാനല്ല, പുതിയൊരു അധ്യായം തുടങ്ങാനാണ് ഇന്ത്യ പാകിസ്ഥാനില്‍ കളിയ്ക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X