Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി

ലാഹോര്‍: പാകിസ്ഥാനിലെത്തിയ ഇന്ത്യ ആദ്യപ്രദര്‍ശനമത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ നാണംകെട്ടു. ഇന്ത്യയുടെ 335 റണ്‍സിനെ അവര്‍ 46 ഓവറില്‍ മറികടന്നു. ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തുന്ന തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു പാകിസ്ഥാന്‍ എ ടീമിന്റേത്.

തൗഫീക് ഉമറിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തത്. ഇന്ത്യയുടെ പേസ് ബൗളിംഗ് ആക്രമണത്തിന്റെ കടപുഴക്കുന്നതായിരുന്നു തൗഫീക് ഉമറിന്റെ ബാറ്റിംഗ് പാടവം. ഇര്‍ഫാന്‍ പത്താന്‍, ബാലാജി, സഹീര്‍ഖാന്‍- എന്നീ ഇന്ത്യയുടെ മൂന്ന് പേസ് ബൗളര്‍മാരും തികഞ്ഞ പരാജയമായിരുന്നു. വെറും 89 പന്തുകളില്‍ നിന്ന് 104 റണ്‍സാണ് തൗഫീക് ഉമര്‍ വാരിക്കൂട്ടിയത്. ഒടുവില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരേണ്ടിവന്നു. (കുംബ്ലെയുടെ കുറവ് ഇന്ത്യ അനുഭവിയ്ക്കേണ്ടിവരും എന്ന പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖിന്റെ വാചകം ഇപ്പോള്‍ ഓര്‍ക്കുക).

ഇമ്രാന്‍ നസീര്‍ വെറും 32 പന്തില്‍ നിന്നും 65 റണ്‍സ് എടുത്തു. മധ്യനിര ബാറ്റ്സ്മാന്‍മാരായ ഫൈസല്‍ ഇഖ്ബാലും(50) ഖെയ്സര്‍ അബാസും ശ്രദ്ധയോടെയുള്ള ബാറ്റിംഗിലൂടെ ഇന്ത്യയുടെ നാണക്കേട് പൂര്‍ത്തിയാക്കി.

ഇന്ത്യ 335 റണ്‍സ് നേടി
സമയം 4:14 പിഎം
മാര്‍ച്ച് 11, 2004

ലാഹോര്‍: പാകിസ്ഥാന്‍ എ ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സ്നേടി. രാഹുല്‍ ദ്രാവിഡ് പുറത്താകാതെ 92 റണ്‍സ് നേടി.

മുഹമ്മദ് കൈഫ്, യുവരാജ്സിംഗ് എന്നിവര്‍ വേഗം പുറത്തായി. വിവിഎസ്. ലക്ഷ്മണ്‍ നന്നായി ബാറ്റ് ചെയ്തെങ്കിലും 28 റണ്‍സെടുത്ത് നില്ക്കെ ക്ലീന്‍ ബൗള്‍ഡായി.

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം
മാര്‍ച്ച് 11, 2004

ലാഹോര്‍: പാകിസ്ഥാന്‍-എ ടീമിനെതിരായ എകദിന പ്രദര്‍ശനമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് വിക്കറ്റുകള്‍ കളഞ്ഞു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എന്ന മികച്ച നിലയില്‍ നിന്നും വൈകാതെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 എന്ന നിലയിലേക്ക് ഇന്ത്യ വീണു.

സച്ചിനും സെവാഗും ചേര്‍ന്ന് നല്ല തുടക്കമാണ് നല്കിയത്. 75 റണ്‍സെടുത്ത വീരേന്ദ്ര സേവാഗാണ് ആദ്യം പുറത്തായത്. ബാസിദ് ഖാന്റെ പന്തില്‍ ക്യാച്ച് നല്കുകയായിരുന്നു സെവാഗ്.

അധികം വൈകാതെ 76 റണ്‍സെടുത്ത സച്ചിനും പുറത്തായി. ഖൈസര്‍ അബാസ് സച്ചിനെ ക്ലീന്‍ബൗള്‍ഡാക്കി. വെറും അഞ്ച് റണ്‍സിന് ഗാംഗുലിയുടെ ചെറുത്ത് നില്പ് അവസാനിച്ചു. ഉമര്‍ഗുല്‍ സ്വന്തം പന്തില്‍ ഗാംഗുലിയെ ക്യാച്ചെടുത്തു.

ഇപ്പോള്‍ 12 റണ്‍സെടുത്ത ലക്ഷ്മണും ആറ് റണ്‍സെടുത്ത ദ്രാവിഡുമാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+