കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സാം വീണു

  • By Staff
Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യയെ വെള്ളംകുടിപ്പിച്ച ശേഷം പാക്ക്യാപ്റ്റന്‍ ഇന്‍സാം വീണു. മുരളി കാര്‍ത്തിക്കിന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡ് ക്യാച്ചെടുക്കുമ്പോള്‍ ഇന്‍സമാം 103 പന്തില്‍ നിന്നും 122 റണ്‍സ് നേടിയിരുന്നു.

ഇപ്പോള്‍ അബ്ദുള്‍ റസാഖും യൂനിസ് ഖാനുമാണ് ക്രീസില്‍. ഏറെക്കുറെ അസാധ്യമായ വിജയലക്ഷ്യമാണ് ഇപ്പോള്‍ പാകിസ്ഥാനുള്ളത്.

ക്രിക്കറ്റ്: ഇന്‍സമാം പൊരുതുന്നു
സമയം 5:01പിഎം
മാര്‍ച്ച് 13, 2004

ലാഹോര്‍: അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് പാകിസ്ഥാനെ നയിക്കാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പൊരുതുന്നു. എല്ലാം ബൗളര്‍മാരെയും ഒരുപോലെ തുരത്തിയ ഇന്‍സമാം 87 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ ശേഷവും ക്രീസില്‍ നില്ക്കുകയാണ്.

ഇന്ത്യ ജയിയ്ക്കുമെന്നുറപ്പായ കളിയെ ആവേശകരമായ അന്ത്യത്തിലെത്തിച്ചത് ഇന്‍സമാം- യൂസഫ് യൂഹാന കൂട്ടുകെട്ടാണ്. 67 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത് ഇന്‍സമാമിനൊപ്പം പൊരുതിയ യൂസഫ് യൂഹാന പക്ഷെ സെവാഗിന്റെ പന്തില്‍ ഇര്‍ഫാന്‍ പത്താന് പിടിനല്കി പുറത്തായി.

ഇപ്പോള്‍ ഇന്‍സമാമിനൊപ്പം 19 റണ്‍സെടുത്ത യൂനിസ് ഖാന്‍ ക്രീസില്‍.

പാകിസ്ഥാന്‍ തകരുന്നു
സമയം 2:55പിഎം
മാര്‍ച്ച് 13, 2004

ലാഹോര്‍: ഇന്ത്യയ്ക്കെതിരെ 350 എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ തകരുന്നു. 7.4 ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലാണ്.

24 റണ്‍സെടുത്ത ഇമ്രാന്‍ ഫര്‍ഹത്, ഏഴ് റണ്‍സെടുത്ത യാസിര്‍ ഹമീദ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സഹീര്‍ഖാന്റെ പന്തില്‍ ഫര്‍ഹതിനെ വിക്കറ്റ് കീപ്പറായ രാഹുല്‍ ദ്രാവിഡ് ക്യാച്ചെടുത്തു. യാസില്‍ ഹമീദിനെ ബാലാജി ക്ലീന്‍ബൗള്‍ഡാക്കി. ഇപ്പോള്‍ യൂസഫ് യൂഹാനയും പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖുമാണ് ക്രീസില്‍.

ഇന്ത്യയ്ക്ക് 349 റണ്‍സ്
സമയം 2:00പിഎം
മാര്‍ച്ച് 13, 2004

ലാഹോര്‍: പാകിസ്ഥാനെതിരെ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. ഓപ്പണര്‍മാരായ സച്ചിനും സെവാഗും നല്കിയ മുന്‍തൂക്കം പിന്നീടുള്ള ബാറ്റ്സ്മാന്മാര്‍ നിലനിര്‍ത്തിയതാണ് ഇന്ത്യയ്ക്ക് വന്‍സ്കോര്‍ സമ്മാനിച്ചത്.

പൊതുവെ പാകിസ്ഥാന്‍ ബൗളര്‍മാര്‍ തികഞ്ഞ പരാജയമായിരുന്നു. ശുഹൈബ് അക്തര്‍, മുഹമ്മദ് സാമി, ഹമിദ് തുടങ്ങി എല്ലാ ബൗളര്‍മാരെയും ഇന്ത്യന്‍ ബാറ്റ്സമാന്‍മാര്‍ ശരിയ്ക്കും ശിക്ഷിച്ചു. ഏറ്റവും കൂടുതല്‍ റണ്‍സ് നല്കിയത് ഇന്ത്യയ്ക്കെതിരായ സ്പെഷ്യലിസ്റ് ബൗളര്‍ എന്ന നിലയ്ക്ക് പാകിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന അബ്ദുള്‍ റസാഖിനാണ്. കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നു പാകിസ്ഥാന്‍ ബൗളര്‍മാര്‍. അതിനാല്‍ അവര്‍ ഒട്ടേറെ എക്സ്ട്രാകളും ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഹമീദ് മൂന്ന് വിക്കറ്റകളും അക്തര്‍, സാമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും എടുത്തു.

ഏകദിനത്തില്‍ പിന്തുടരാന്‍ വിഷമമുള്ള സ്കോറാണിതെങ്കിലും ഇനിയെല്ലാം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. പരിക്ക് മൂലം വിശ്രമിയ്ക്കുകയായിരുന്ന ആശിശ് നെഹ്റ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കി. സഹീര്‍ഖാനും നെഹ്റയുമാണ് ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കുക. കൂടെ ബാലാജിയും ഉണ്ടാകും. സ്പിന്‍ ആക്രമണത്തിന് മുരളി കാര്‍ത്തിക്ക് തന്നെ നേതൃത്വം നല്കും.

ദ്രാവിഡിന് സെഞ്ച്വറി നഷ്ടമായി
സമയം 1:40പിഎം
മാര്‍ച്ച് 13, 2004

ലാഹോര്‍: പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട രാഹുല്‍ ദ്രാവിഡിന് പക്ഷെ സെഞ്ച്വറി നഷ്ടമായി. സ്കോര്‍ 99ല്‍ എത്തിനില്ക്കുമ്പോള്‍ ശുഹൈബ് അക്തറിന്റെ പന്ത് ബാറ്റില്‍ തട്ടിയ ശേഷം സ്റമ്പില്‍ കൊള്ളുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 344 എന്ന നിലയിലാണ്. 46 റണ്‍സെടുത്ത മുഹമ്മദ് കൈഫിനെ സാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇപ്പോള്‍ ഹേമംഗ് ബദാനിയും സഹീര്‍ഖാനുമാണ് ക്രീസില്‍. നേരത്തെ യുവരാജ് സിംഗിന്റെയും 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

ഇന്ത്യ 20 ഓവറില്‍ 174
സമയം 11:54എഎം
മാര്‍ച്ച് 13, 2004

ലാഹോര്‍: പാകിസ്ഥാനെതിരെ ഇന്ത്യ വന്‍സ്കോറിലേക്ക് കുതിയ്ക്കുകയാണ്. 20 ഓവറില്‍ രണ്ട്വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 174 റണ്‍സ് നേടി.

സെവാഗിന്റെ വെടിക്കെട്ടാണ് ഇന്ത്യയെ കൂറ്റന്‍സ്കോറില്‍ എത്തിച്ചത്. വെറും 57 പന്തുകളില്‍ നിന്ന് സെവാഗ് 79 റണ്‍സ് നേടി. ഇപ്പോള്‍ 15 റണ്‍സെടുത്ത ഗാംഗുലിയും 23 റണ്‍സെടുത്ത ദ്രാവിഡും ബാറ്റ് ചെയ്യുന്നു.

സെവാഗിന് അര്‍ധസെഞ്ച്വറി
മാര്‍ച്ച് 13, 2004

ലാഹോര്‍: പാകിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കുതിയ്ക്കുന്നു. സെവാഗ് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്ത്യ 12 ഓവര്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയിലാണ്.

സച്ചിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 28 റണ്‍സെടുത്ത സച്ചിന്‍ ശുഹൈബ് അക്തറിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്കുകയായിരുന്നു. ഇപ്പോള്‍ സെവാഗിനൊപ്പം ഗാംഗുലിയാണ് ക്രീസില്‍.

തുടക്കത്തിലേ ആക്രമിച്ചു കളിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പാകിസ്ഥാന്‍ ബൗളര്‍മാരായ അക്തര്‍, സാമി, റാണ എന്നിവരെ ശരിയ്ക്കും ശിക്ഷിച്ചു. ഇന്ത്യയില്‍ നിന്ന് വിവിഐപിമാരുടെ നീണ്ട നിരതന്നെയുണ്ട് കളി കാണാന്‍. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ലാഹോറില്‍ എത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X