ഇന്ത്യക്ക് ചരിത്രജയം
കറാച്ചി: അവസാനപന്ത് വരെ ഉദ്വേഗം മുറ്റിനിന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് ചരിത്രജയം. അഞ്ച് റണ്‍സിനാണ് കറാച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ പാകിസ്ഥാനെ അടിയറവ് പറയിച്ചത്.
അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന് നാല് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ മൊയീന്‍ഖാന്‍ സിക്സര്‍ അടിക്കേണ്ടിയിരുന്നു. എന്നാല്‍ ആശിഷ് നെഹ്റയുടെ പന്തില്‍ ക്യാച്ച് കൊടുത്ത് മൊയീന്‍ഖാന്‍ മടങ്ങിയതോടെ പാക് പ്രതീക്ഷകള്‍ അസ്തമിച്ചു.
ഏഴ് വിക്കറ്റിന് 349 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് 344 റണ്‍സാണെടുത്തത്. ശക്തമായ ഇന്നിംഗ്സിലൂടെ പാകിസ്ഥാനെ മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖാണ് കളിയിലെ കേമന്‍.
ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറാതെയാണ് പാകിസ്ഥാന്‍ പൊരുതിയത്. വിജയദാഹത്തോടെ പൊരുതിയ പാകിസ്ഥാന് അവസാന ഓവറുകളില്‍ വന്ന പിഴവുകളാണ് വിജയം നിഷേധിക്കപ്പെടാന്‍ കാരണമായത്.












Click it and Unblock the Notifications