ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിംഗിന്
റാവല്‍പിണ്ടി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചുവെന്ന തെറ്റ് ഇതോടെ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് തിരുത്തുകയാണ്.
ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ട്. മുരളി കാര്‍ത്തിക്കിന് പകരം രമേഷ് പവാറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഹേമംഗ് ബദാനിയ്ക്ക് പകരം വിവിഎസ്. ലക്ഷ്മണ്‍ ടീമില്‍ മടങ്ങിയെത്തി. കണങ്കാലിലെ പരിക്ക് മൂലം ആശിശ് നെഹ്റ കളിയ്ക്കില്ലെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും അവസാനനിമിഷം നെഹ്റയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനിമൂലം ക്യാപ്റ്റന്‍ ഗാംഗുലി കളിയ്ക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഗാംഗുലിയും ടീമില്‍ ഉണ്ട്.
പാകിസ്ഥാന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. റാണ നാവേദ് ഹസ്സന് പകരം ഷഹീദ് ആഫ്രിദിയെയും ഇമ്രാന്‍ ഫര്‍ഹതിന് പകരം പേസ് ബൗളര്‍ ഷബീര്‍ അഹമ്മദിനെയും ഉള്‍പ്പെടുത്തി.


Click it and Unblock the Notifications