Get Updates
Get notified of breaking news, exclusive insights, and must-see stories!

തൗഫിക് ഉമര്‍ പാക് ടീമീല്‍

ഇസ്ലാമബാദ്: പെഷവാറില്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്ന പാകിസ്ഥാന്‍ ടീമില്‍ ഓപ്പണര്‍ തൗഫിക്ക് ഉമറിനെ ഉള്‍പ്പെടുത്തി.

പര്യടനത്തിലെ ആദ്യമത്സരത്തില്‍ ഇന്ത്യയെ തോല്പിച്ച പാകിസ്ഥാന്‍ എ ടീമിന് വേണ്ടി ഉമര്‍ സെഞ്ച്വറിയോടെ മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ 104 റണ്‍സെടുത്ത ഉമറാണ് പാകിസ്ഥാന്‍ എ ടീമിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത്.

17 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉമര്‍ കഴിഞ്ഞ ലോകകപ്പ് മുതല്‍ പാകിസ്ഥാന്‍ മുതല്‍ ടീമിലുണ്ടായിരുന്നില്ല.

ഉമറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ രണ്ട് കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഫാസ്റ് ബൗളര്‍ റാവു ഇഫ്തികര്‍ അഞ്ജുമിനെയും ബാറ്റ്സ്മാന്‍ മിസ്ബാ ഉള്‍ഹഖിനെയുമാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇരുവരും പരമ്പരയില്‍ ഇതുവരെ കളിച്ചിട്ടില്ല.

പാകിസ്ഥാന്‍ ടീം: ഇന്‍സമാം ഉള്‍ ഹഖ് (ക്യാപ്റ്റന്‍), യൂസഫ് യുഹാന, ഷാഹിദ് അഫ്രിദി, യാസിര്‍ ഹമീദ്, യൂനിസ്ഖാന്‍, അബ്ദുള്‍ റസാക്ക്, ശുഹൈബ് മാലിക്, മൊയിന്‍ഖാന്‍, ശുഹൈബ് അക്തര്‍, മുഹമ്മദ് സാമി, ഷബിര്‍ അഹമ്മദ്, സാഖ്ലെയ്ന്‍ മുഷ്താഖ്, റാനാ നവീദ് ഉള്‍ ഹസ്സന്‍, തൗഫിക് ഉമര്‍, ഇമ്രാന്‍ ഫാര്‍ഹത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+