ഗാംഗുലിയ്ക്കെതിരെ പാക് ടീം
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ബൗളര്‍ ശുഹൈബ് അക്തറിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് സൗരവ് ഗാംഗുലിയും ഇന്ത്യയും വിവാദം സൃഷ്ടിക്കുകയാണെന്ന് പാകിസ്ഥാന്‍ ടീം അധികൃതര്‍ ആരോപിച്ചു.
ഈ പരമ്പരയില്‍ ഷോയൈബ് അക്തറിന്റെ ബൗളിംഗ് ചലനം അമ്പയര്‍മാരും മാച്ച് റഫറിയും നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം ശരിയാണെന്ന് കരുതുന്നില്ലെന്ന് ഒരു പാക് ക്രിക്കറ്റ് ടീം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് പത്രമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അക്തറിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ ബൗളിംഗ് ചലനം സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇന്ത്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ അക്തര്‍ തയ്യാറാണ്.
അന്തര്‍ദേശീയ ക്രിക്കറ്റ് കൗണ്‍സിലിന്റെ ബൗളിംഗ് ചലനത്തില്‍ സംശയമുള്ള ബൗളര്‍മാരുടെ ലിസ്റില്‍ അക്തറുമുണ്ടെന്ന ആരോപണം ശരിയല്ല. അത്തരമൊരു ലിസ്റ് ഉണ്ടെന്നും അക്തറിന്റെ ബൗളിഗ് ചലനം നിരീക്ഷിക്കാന്‍ മാച്ച് റഫറിയെയോ നിയോഗിച്ചിട്ടുണ്ടെന്നും കരുതുന്നില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുത്തയ്യ മുരളീധരനെയും ഹര്‍ഭജന്‍സിംഗിനെയും പോലെ അക്തറിന്റെയും ബൗളിംഗ് ചലനം ഐസിസി പരിശോധിച്ച് ശരിവച്ചതാണെന്ന് പാക് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications