Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രാവിഡും കെയ്ഫും ഇന്ത്യക്ക് ജയം നല്‍കി

ലാഹോര്‍: വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പരാജയത്തിന്റെ തുടര്‍ക്കഥ ആവര്‍ത്തിക്കുകയാണോ എന്ന് തോന്നിച്ച മുഹൂര്‍ത്തത്തില്‍ സാങ്കേതിക പക്വതയില്‍ കേമന്മാരായ രാഹുല്‍ ദ്രാവിഡും മുഹമ്മദ് കെയ്ഫും പടുത്തുയര്‍ത്തിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

30 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ പാകിസ്ഥാന് മേല്‍ ആധികാരിക ജയം നേടുമ്പോള്‍ 76 റണ്‍സുമായി രാഹുല്‍ ദ്രാവിഡും 77 പന്തില്‍ നിന്ന് 71 റണ്‍സുമായി മുഹമ്മദ് കെയ്ഫും പുറത്താവാതെ നില്‍ക്കുകയായിരുന്നു. അഞ്ച് വിക്കറ്റിന് 162 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ഇരുവരും ചേര്‍ന്ന് 132 റണ്‍സിന്റെ അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

കെയ്ഫും ദ്രാവിഡും ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പച്ചതോടെ അഞ്ച് കളികളുള്ള പരമ്പര 2-2 എന്ന നിലയിലായി. അവസാനത്തെ മത്സരം 24നാണ്.

50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്ത പാകിസ്ഥാന് 121 പന്തില്‍ നിന്ന്123 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖിന്റെ ഇന്നിംഗ്സാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

പാകിസ്ഥാനെതിരെ മികച്ച റണ്‍റേറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ബാറ്റ് വീശിയത്. എന്നാല്‍ വിക്കറ്റുകള്‍ മുറക്ക് വീണുകൊണ്ടിരുന്നു. യുവരാജ്സിംഗ് (35 പന്തില്‍ നിന്ന് 36) പുറത്തായി ഇന്ത്യക്ക് അഞ്ചാമത്തെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 23.4 ഓവറേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവിടെ വച്ചായിരുന്നു 45-ാം ഓവര്‍ വരെ നീണ്ട ദ്രാവിഡ്-കെയ്ഫ് കൂട്ടുകെട്ട് തുടങ്ങിയത്. ഇരുവരും പക്വതയോടെ ബാറ്റ് വീശിയപ്പോള്‍ അസാധ്യമെന്ന് തോന്നിച്ച വിജയം ഇന്ത്യയുടെ കൈപ്പിടിയിലൊതുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+