Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: പാകിസ്ഥാന്‍ പൊരുതുന്നു

മുള്‍ട്ടാന്‍: ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ പൊരുതുന്നു.

മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തു. അവസാനനിമിഷം സച്ചിന്റെ പന്തില്‍ മോയിന്‍ ഖാന്‍ ക്ലീന്‍ ബൗള്‍ഡായതോടെ പാകിസ്ഥാന്‍ ഫോളോ ഓണ്‍ ഭീഷണിയുടെ കരിനിഴലിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ പാകിസ്ഥാന് ഇനി 112 റണ്‍സ് കൂടി വേണം.

ഇപ്പോള്‍ 47 റണ്‍സെടുത്ത് അബ്ദുള്‍ റസാഖും റണ്ണൊന്നുമെടുക്കാതെ സാമിയും ബാറ്റ് ചെയ്യുന്നു.

പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍-ഹഖും ഹമീദും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പാകിസ്ഥാന്‍ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒടുവില്‍ ഇന്‍സമാമിനെ കുംബ്ലെയുടെ പന്തില്‍ ചോപ്ര ക്യാച്ചെടുത്ത് പുറത്താക്കുമ്പോഴേയ്ക്കും പാകിസ്ഥാന്‍ ഏറെ മുന്നേറിയിരുന്നു. ഇന്‍സമാം 77 റണ്‍സെടുത്തു. മറുതലയ്ക്കലെ ഹമീദിന്റെ ധീരമായ ചെറുത്തുനില്പ് അവസാനിപ്പിച്ചത് ഇര്‍ഫാന്‍ പത്താനാണ്. 91 റണ്‍സെടുത്ത ഹമീദ് പത്താന്റെ പന്തില്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിന് ക്യാച്ച് നല്കി.

തുടര്‍ന്ന് വന്ന യൂഹാന പൊരുതാന്‍ ശ്രമിച്ചെങ്കിലും സഹീര്‍ ഖാന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തു. യൂഹാന 35 റണ്‍സെടുത്തു.

ക്രിക്കറ്റ്: പാകിസ്ഥാന്‍ പതറുന്നു
സമയം: 12.22 പിഎം
മാര്‍ച്ച് 30, 2004

മുള്‍ട്ടാന്‍: ആദ്യടെസ്റിന്റെ മൂന്നാം ദിവസം പാകിസ്ഥാന് തകര്‍ച്ച. മാര്‍ച്ച് 30 ചൊവാഴ്ച കളി തുടങ്ങി അധികം വൈകാതെ ഇര്‍ഫാന്‍ പത്താനാണ് ആദ്യപ്രഹരമേല്പിച്ചത്.

23 റണ്‍സെടുത്ത തൗഫീക് ഉമറിനെ പത്താന്റെ പന്തില്‍ ദ്രാവിഡ് ക്യാച്ചെടുത്തു. തൊട്ടു പിന്നാലെ പാകിസ്ഥാന് ബാലാജി രണ്ടാമത്തെ ആഘാതമേല്പിച്ചു. 38 റണ്‍സെടുത്ത ഓപ്പണര്‍ ഇര്‍ഫാന്‍ ഫര്‍ഹതിനെ ബാലാജി വിക്കറ്റിന് മുന്നില്‍ കുരുക്കി.

സമനിലയ്ക്ക് ലാക്കാക്കി, റണ്ണെടുക്കാതെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച പാകിസ്ഥാന്റെ തന്ത്രം പിഴയ്ക്കുകയാണ്. ഇപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. യൂഹാനയും ഹമീദുമാണ് ക്രീസില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+