ക്രിക്കറ്റ് കാണാന്‍ ആളില്ല
മുള്‍ട്ടാന്‍: ട്രിപ്പിള്‍ സെഞ്ച്വറി നേടി വീരേന്ദര്‍ സെവാഗ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചുവെന്നതൊക്കെ ശരി. പക്ഷെ കളി കാണാന്‍ ആളില്ലാത്തതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിഷമിയ്ക്കുകയാണ്.
ടെസ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും കാണികള്‍ കുറവായിരുന്നു. 40,000 പേര്‍ക്കിരുന്ന് കളി കാണാവുന്ന സ്റേഡിയത്തില്‍ ആകെ എത്തിയത് 3,000 പേര്‍ മാത്രം.
കൂടുതല്‍ പേരെ ടെസ്റിലേക്ക് ആകര്‍ഷിയ്ക്കാന്‍ പുതിയൊരു തന്ത്രം പയറ്റാന്‍ പോവുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടിക്കറ്റിന്റെ വില നേര്‍പകുതിയായി വെട്ടിച്ചുരുക്കുക. കഴിഞ്ഞ ദിവസം മുതല്‍ പകുതി വിലയ്ക്കാണ് ടിക്കറ്റ് വിറ്റത്.












Click it and Unblock the Notifications