Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ഇതിഹാസജയം

മുള്‍ട്ടാന്‍: ഇന്നിംഗ്സിനും 52 റണ്‍സിനും പാകിസ്ഥാനെ തോല്പിച്ചുകൊണ്ട് ഇന്ത്യ മുള്‍ട്ടാനില്‍ നടന്ന ആദ്യ ടെസ്റില്‍ ചരിത്രവിജയം നേടി. ഇതാദ്യമായാണ് ഇന്ത്യന്‍ ടീം പാകിസ്ഥാന്റെ മണ്ണില്‍ ടെസ്റ് വിജയം നേടുന്നത്.

കുംബ്ലെയാണ് പാകിസ്ഥാന്റെ അന്തകനായത്. 30 ഓവര്‍ പന്തെറിഞ്ഞ കുംബ്ലെ 72 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തു. ഒമ്പത് വിക്കറ്റിന് 207 റണ്‍സ് എന്ന നിലയില്‍ ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച ബാറ്റിംഗിനറങ്ങിയ പാകിസ്ഥാന്റെ ചെറുത്ത്നില്പ്12 പന്തുകളില്‍ അവസാനിച്ചു. ഇര്‍ഫാന്‍ പത്താനാണ് ഒടുവിലത്തെ വിക്കറ്റെടുത്തത്. 112 റണ്‍സെടുത്ത യൂസഫ് യൂഹാനയെ പത്താന്റെ പന്തില്‍ ദ്രാവിഡ് ക്യാച്ചെടുത്തു.

പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗാണ് മാന്‍ ഓഫ് ദി മാച്ച്.

കുംബ്ലെ പാകിസ്ഥാന്റെ അന്തകനായി
മാര്‍ച്ച് 31, 2004

മുള്‍ട്ടാന്‍: ഫോളോ ഓണ്‍ ചെയ്യുന്ന പാകിസ്ഥാന്‍ ബാറ്റിംഗ് നിര കുംബ്ലെയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇപ്പോള്‍ വിലപ്പെട്ട ആറ് വിക്കറ്റുകള്‍ നഷ്ടമായ പാകിസ്ഥാന്‍ 120 റണ്‍സേ എടുത്തിട്ടുള്ളൂ. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ പാകിസ്ഥാന് 268 റണ്‍സ് വേണം.

ഓപ്പണര്‍മാരായ ഇര്‍ഫാന്‍ ഫര്‍ഹത്തിനെയും തൗഫീക് ഉമറിനെയും മടക്കിയയച്ചത് കുംബ്ലെയാണ്. 24 റണ്‍സെടുത്ത ഫര്‍ഹത്തിനെ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തു. ഒമ്പത് റണ്‍സെടുത്ത തൗഫീക് ഉമറിനെ കുംബ്ലെ എല്‍ബിയില്‍ കുടുക്കി.

പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിനെ പൂജ്യനാക്കി മടക്കിയയച്ചത് യുവരാജ് സിംഗാണ്. ഇന്‍സമാമിനെ യുവരാജ് റണ്ണൗട്ടാക്കി. 23 റണ്‍സെടുത്ത ഹമീദിനെ യുവരാജിന്റെ പന്തില്‍ സെവാഗ് പിടിച്ചു.

പിന്നീട് ചെറുത്തുനില്പ് നടത്തിയ അബ്ദുള്‍ റസാഖിനെയും കുംബ്ലെയാണ് കുടുക്കിയത്. കുംബ്ലെയുടെ പന്തില്‍ ആകാശ് ചോപ്ര അബ്ദുള്‍ റസാഖിനെ ക്യാച്ചെടുക്കുകയായിരുന്നു. അധികം വൈകാതെ മോയിന്‍ ഖാന്റെ പത്താന്‍ എല്‍ബിയില്‍ കുടുക്കിയതോടെ പാകിസ്ഥാന്‍ ഇന്നിംഗ്സ് പരാജയത്തിലേക്ക് നീങ്ങുകയാണ്.

പാകിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുന്നു
മാര്‍ച്ച് 31, 2004

മുള്‍ട്ടാന്‍: ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 476 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് 407ന് അവസാനിച്ചു. ഇതോടെ മുള്‍ട്ടാന്‍ ടെസ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്.

നാലാം ദിവസം ആദ്യ പന്തില്‍ ഇര്‍ഫാന്‍ പത്താന്‍ പാകിസ്ഥാന് പ്രഹരമേല്പിച്ചതോടെയാണ് പാകിസ്ഥാന്‍ തകര്‍ന്നത്. പത്താന്റെ പന്തില്‍ അബ്ദുള്‍ റസാഖിനെ പാര്‍ത്ഥിവ് പട്ടേല്‍ ക്യാച്ചെടുത്തതോടെ പാകിസ്ഥാന്റെ ചെറുത്ത് നില്പ് ദുര്‍ബലമായി. പിന്നീട് സഖ്ലൈന്‍ മുഷ്താഖിനെ സഹീര്‍ഖാന്‍ പുറത്താക്കി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തം പന്തില്‍ ശുഹൈബ് അക്തറിനെ ക്യാച്ചെടുത്തു.

ഷബീര്‍ അഹമ്മദും മുഹമ്മദ് സാമിയും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ അല്പനേരം ചെറുത്തുനിന്നു. വൈകാതെ കുംബ്ലെ മുഹമ്മദ് സാമിയെ ക്ലീന്‍ ബൗള്‍ഡാക്കി.

ഇപ്പോള്‍ പാകിസ്ഥാന്‍ 268 റണ്‍സിന് പിറകിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+