പാകിസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ലാഹോര്‍: രണ്ടാം ടെസ്റില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തോല്പിച്ചു. 40 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് ഒരു വിക്കറ്റ്നഷ്ടമായി. ഇര്‍ഫാന്‍ ഫര്‍ഹത്തിന്റെ വിക്കറ്റ് ബാലാജിയാണ് കൊയ്തത്. പിന്നീട് തൗഫീക്ക് ഉമറും യാസിര്‍ ഹമീദും ചേര്‍ന്ന് പാകിസ്ഥാിനെ വിജയത്തിലേക്ക് നയിച്ചു.
കളിയുടെ നാലാം ദിവസമായ വ്യാഴാഴ്ച ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് അതിവേഗം അവസാനിച്ചു. അവസാനം വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ നടത്തിയ ചെറുത്തുനില്പ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ എടുത്തു പറയാവുന്ന നേട്ടം. പാര്‍ത്ഥിവ് പട്ടേല്‍ എടുത്ത 62 റണ്‍സാണ് ഇന്ത്യയെ ഇന്നിംഗ്സ് പരാജയത്തില്‍ നിന്നും കരകയറ്റിയത്. 86 റണ്‍സോടെ ബാറ്റിംഗ് ആരംഭിച്ച വീരേന്ദര്‍ സെവാഗ് നിരാശപ്പെടുത്തി. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് വീരേന്ദര്‍ സെവാഗ് പുറത്തായി. ശുഹൈബ് അക്തറാണ് വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റെടുത്തത്. ഇതേ ഓവറില്‍ ഇര്‍ഫാന്‍ പത്താനെയും അക്തര്‍ പുറത്താക്കി.
ഈ വിജയത്തോടെ 1-1 എന്ന നിലയില്‍ ടെസ്റ് പരമ്പര സമനിലയിലെത്തി. ഇനി നിര്‍ണ്ണായകമായ മൂന്നാം ടെസ്റ് റാവല്‍ പിണ്ടിയില്‍ ചൊവാഴ്ച തുടങ്ങും.












Click it and Unblock the Notifications