പാകിസ്ഥാന്‍ 224; സെവാഗ് പുറത്ത്
റാവല്‍പിണ്ടി: ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നു. വെറും 224 റണ്‍സിന് മൂന്നാം ടെസ്റിന്റെ ആദ്യദിവസമായ ഏപ്രില്‍ 13 ചൊവാഴ്ച പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു. പകരം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് അക്തര്‍ പരിക്കേല്പിച്ചു. വിലപ്പെട്ട വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
വാലറ്റക്കാരിലൊരാളായ മുഹമ്മദ് സാമി നടത്തിയ ചെറുത്ത് നില്പ് മാത്രമാണ് പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ പ്രത്യേകത. ഒടുവില്‍ 49 റണ്‍സെടുത്ത സാമിയെ ഇര്‍ഫാന്‍ പത്താന്‍ റണ്ണൗട്ടാക്കി.
ബാലാജി ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ കൊയ്തു. ഇര്‍ഫാന്‍ പത്താന്‍, ആശിശ് നെഹ്റ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ എടുത്തു. കുംബ്ലെ ഒരു വിക്കറ്റും നേടി. ഇര്‍ഫാന്‍ ഫര്‍ഹത്, ഇന്‍സമാം, തൗഫീക് ഉമര്‍, യൂഹാന എന്നിവരെല്ലാവരും ബാറ്റിംഗില്‍ പരാജയമായിരുന്നു.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗിന്
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ നിര്‍ണ്ണായകമായ മൂന്നാം ടെസ്റില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യയുടെ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉണ്ട്. ആകാശ് ചോപ്രയെയും അജിത് അഗാര്‍ക്കറെയും ടീമില്‍ നിന്ന് ഒഴിവാക്കി. പകരം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ആശിശ് നെഹ്റയും കളിയ്ക്കും. പരിക്കേറ്റ ഗാംഗുലി കഴിഞ്ഞ രണ്ട് ടെസ്റുകളിലും കളിച്ചിരുന്നില്ല.
ലാഹോര്‍ ടെസ്റില്‍ പാകിസ്ഥാന്റെ വിജയത്തിന് അടിത്തറ പാകിയ ബൗളര്‍ ഉമര്‍ ഗുല്‍ ടീമിലില്ല. പകരം ഫസ്ലെ അക്ബറിനെ ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടെസ്റുകളില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യയ്ക്കും പാകിസ്ഥാനും ഈ ടെസ്റിലെ വിജയം നിര്‍ണ്ണായകമാണ്. ഇന്ത്യയ്ക്ക് ഈ ടെസ്റ് ജയിച്ചാല്‍ പാകിസ്ഥാന്‍ മണ്ണില്‍ ഒരു ടെസ്റ് പരമ്പര ജയിക്കുന്ന ടീമെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കാം.












Click it and Unblock the Notifications