ലാറയ്ക്ക് 400 റണ്‍സ്
സെന്റ് ജോണ്‍സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റില്‍ 400 റണ്‍സ് നേടിക്കൊണ്ട് വെസ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനായി.
ആസ്ത്രേല്യയുടെ മാത്യു ഹെയ്ഡന്‍ സ്ഥാപിച്ച 380 റണ്‍സ് എന്ന റെക്കോഡാണ് വെസ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ തിരുത്തിയത്. ലാറ നേരത്തെ സ്ഥാപിച്ച 375 റണ്‍സ് എന്ന റെക്കോഡാണ് മാത്യുഹെയ്ഡന്‍ തിരുത്തിയത്. ഇപ്പോള്‍ 400 റണ്‍സ് നേടുക വഴി ലാറ തന്റെ റെക്കോഡ് പട്ടം തിരിച്ചുവാങ്ങുകയായിരുന്നു. 34 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ലാറയുടെ ഇന്നിംഗ്സ്.
ലാറ ഇതോടെ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്റ്സ്മാനായി. നേരത്തെ ആസ്ത്രേല്യയുടെ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ലോകത്തില്‍ ആദ്യമായി ചതുര്‍ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്‍ എന്ന ബഹുമതിയും ലാറ സ്വന്തമാക്കി.
പുറത്താകാതെ 400 റണ്‍സ് നേടിയ ലാറയുടെ പിന്തുണയില്‍ ഇംഗ്ലണ്ടിനെതിരെ 751 റണ്‍സ് നേടിയ വെസ്റിന്‍ഡീസ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.












Click it and Unblock the Notifications