ദ്രാവിഡിന് സെഞ്ച്വറി; ഇന്ത്യ ഉണരുന്നു
റാവല്‍പിണ്ടി: സച്ചിനും സെവാഗും തകര്‍ന്നപ്പോള്‍ ദ്രാവിഡ്-ലക്ഷ്മണ്‍ കൂട്ടുകെട്ടിലൂടെ പാകിസ്ഥാനെതിരെ ഇന്ത്യ കുതിയ്ക്കുന്നു. കളിയുടെ രണ്ടാം ദിവസം ചായസമയത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദ്രാവിഡും ലക്ഷ്മണും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ്.
ദ്രാവിഡ് 101 റണ്‍സും ലക്ഷ്മണ്‍ 70 റണ്‍സും നേടി ക്രീസിലുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനേക്കാള്‍ 46 റണ്‍സിന്റെ ലീഡുണ്ട്.
രാവിലെ അര്‍ധസെഞ്ച്വറി നേടിയ പാര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 69 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലിനെ പിന്നീട് ബാറ്റിംഗിനെത്തിയ സച്ചിന്‍ ഒരു റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന ലക്ഷ്മണ്‍ ദ്രാവിഡിന് നല്ല പിന്തുണ നല്കി.












Click it and Unblock the Notifications