Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: പാകിസ്ഥാന്‍ 2ന് 49

റാവല്‍പിണ്ടി: ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ പൊരുതാനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിവസമായ വ്യാഴാഴ്ച കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 49 എന്ന നിലയിലാണ്. നേരത്ത 600 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് ഇപ്പോള്‍ 329 റണ്‍സിന്റെ ലീഡുണ്ട്.

ബാലാജിയാണ് പാകിസ്ഥാന് ആദ്യപരിക്കേല്പിച്ചത്. ബാലാജിയുടെ പന്തില്‍ ഇമ്രാന്‍ ഫര്‍ഹത്തിനെ സെവാഗ് ക്യാച്ചെടുത്തു. തൊട്ടുപിന്നാലെ ഇര്‍ഫാന്‍ പത്താന്‍ തൗഫീക് ഉമറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇപ്പോള്‍ യാസിര്‍ ഹമീദും(8) ഖമ്രാന്‍ അക്മലും (10) ബാറ്റു ചെയ്യുന്നു.

നേരത്തെ രാഹുല്‍ ദ്രാവിഡ് 270 റണ്‍സ് നേടി പുറത്തായി. ട്രിപ്പിള്‍ സെഞ്ച്വറി നേടാനുള്ള രാഹുല്‍ ദ്രാവിഡിന്റെ ശ്രമം ഇമ്രാന്‍ ഫര്‍ഹത്താണ് അവസാനിപ്പിച്ചത്. ശുഹൈബ് മാലിക്കാണ് ദ്രാവിഡിനെ ക്യാച്ചെടുത്തത്. ദ്രാവിഡിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ് സ്കോറാണിത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ് മത്സരങ്ങളില്‍ അഞ്ച് ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ ബാറ്റ്സ്മാന്‍ എന്ന ബഹുമതിയും രാഹുല്‍ ദ്രാവിഡിന് ലഭിച്ചു.

യുവരാജ് സിംഗ് പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കാര്യമായ ചെറുത്തുനില്പൊന്നും നടത്തിയില്ല. ഇര്‍ഫാന്‍ പത്താനും കുംബ്ലെയും എല്ലാം വേഗം പുറത്തായി. ബാലാജി പുറത്താകാതെ നിന്നു.

ദ്രാവിഡിന് ഡബ്ള്‍ സെഞ്ച്വറി
റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ മൂന്നാം ടെസ്റില്‍ രാഹുല്‍ ദ്രാവിഡ് ഡബിള്‍ സെഞ്ച്വറി നേടി. ഇന്ത്യ ഇപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 512 റണ്‍സ് എന്ന നിലയിലാണ്.

നേരത്തെ 77 റണ്‍സെടുത്ത സൗരവ് ഗാംഗുലി റണ്ണൗട്ടായി. പിന്നീട് വന്ന യുവരാജ് സിംഗ് ദ്രാവിഡിന് മികച്ച പിന്തുണ നല്കിയെങ്കിലും യുവരാജിന് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കാനായില്ല. 47 റണ്‍സെടുത്ത യുവരാജിനെ സാമി എല്‍ബിയില്‍ കുടുക്കി.

ഇപ്പോള്‍ ദ്രാവിഡിനൊപ്പം ഇര്‍ഫാന്‍ പത്താനാണ് ക്രീസില്‍. ഇപ്പോള്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ 288 റണ്‍സിന്റെ ലീഡ് നേടിക്കഴിഞ്ഞു.

ദ്രാവിഡും ഗാംഗുലിയും കുതിയ്ക്കുന്നു

റാവല്‍പിണ്ടി: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും ബാറ്റിംഗിന്റെ താളം കണ്ടെത്തിയതോടെ കളിയുടെ മൂന്നാം ദിവസം ഇന്ത്യ കുതിയ്ക്കുന്നു. ദ്രാവിഡും ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമായ ലീഡിലേക്കുയര്‍ത്തുകയാണ്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗാംഗുലി ഇപ്പോള്‍ 70 റണ്‍സോടെ ബാറ്റ് ചെയ്യുന്നു. ഒന്നര സെഞ്ച്വറി പിന്നിട്ട ദ്രാവിഡ് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിയ്ക്കുന്നു. ഇന്ത്യ ഇപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 380 എന്ന സ്കോറില്‍ ആണ്.

ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്ത് ഡിക്ലയര്‍ ചെയ്താലും ഇനി രണ്ടു ദിവസം കൂടി ബാക്കിയുണ്ട്. മൂന്നാം ടെസ്റില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന് മേല്‍ വിജയം നേടി ടെസ്റ് പരമ്പര സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+