Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് മണ്ണില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു

റാവല്‍പിണ്ടി: പാകിസ്ഥാന്‍ മണ്ണില്‍ ആദ്യടെസ്റ് വിജയം എന്ന ചരിത്രമുഹൂര്‍ത്തത്തിന് പിന്നാലെ റാവല്‍പിണ്ടിയില്‍ മറ്റൊരു ചരിത്രം കൂടി സൗരവ് ഗാംഗുലിയും കൂട്ടരും എഴുതിചേര്‍ത്തു. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യ ടെസ്റ് പരമ്പര വിജയിക്കുക എന്ന സ്വപ്നം ഇന്ത്യ യാഥാര്‍ഥ്യമാക്കി.

ഇന്നിംഗ്സിനും 131 റണ്‍സിനുമാണ് മൂന്ന് ടെസ്റുകളുള്ള പരമ്പരയിലെ അവസാനത്തെ ടെസ്റില്‍ പാകിസ്ഥാനെ ഇന്ത്യ തോല്പിച്ചത്. 2-1ന് പരമ്പര ജയിച്ച ഇന്ത്യയോട് നാണംകെട്ട തോല്‍വിയാണ് പാകിസ്ഥാന് മൂന്നാം ടെസ്റിലും നേരിടേണ്ടിവന്നത്. ആദ്യടെസ്റിലും ഇന്നിംഗ്സ് തോല്‍വിയായിരുന്നു പാകിസ്ഥാന്.

വിദേശമണ്ണില്‍ ഒന്നിച്ച് ഏകദിന പരമ്പരയും ടെസ്റ് പരമ്പരയും ജയിക്കുക എന്ന അപൂര്‍വനേട്ടം കൂടി ഇന്ത്യന്‍ ടീം തങ്ങളുടെ പേരില്‍ കുറിച്ചിട്ടു.

ഉച്ചഭക്ഷണത്തിന് ശേഷം അവശേഷിക്കുന്ന മൂന്ന് പാകിസ്ഥാന്‍ വിക്കറ്റുകള്‍ കൂടി ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെറിഞ്ഞതോടെ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പിന്തുടരുന്ന മധുരസ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു. 245 റണ്‍സിനാണ് പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. ടെണ്ടുല്‍ക്കറുടെ പന്തില്‍ കനേരിയോയെ ഗാംഗുലി കൈപ്പിടിയിലൊതുക്കിയതോടെ ഇന്ത്യ ചരിത്രമുഹൂര്‍ത്തത്തില്‍ മുത്തമിട്ടു.

ഇന്ത്യക്ക് വേണ്ടി അനില്‍ കുംബ്ലൈ നാലും ബാലാജി മൂന്നും വിക്കറ്റ് വീഴ്ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബാലാജി, പഥാന്‍ എന്നിവര്‍ ഓരോ വിക്കറ്റും.

ഇന്ത്യ ചരിത്ര മുഹൂര്‍ത്തത്തിലേക്ക്
സമയം 1.05 പിഎം

റാവല്‍പിണ്ടി: പാകിസ്ഥാന്‍ മണ്ണില്‍ ഒരു ടെസ്റ് പരമ്പര നേടുകയെന്ന ചരിത്രമൂഹൂര്‍ത്തത്തിലേക്ക് ഇന്ത്യ അടുക്കുന്നു.

ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ പാകിസ്ഥാന്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ പാകിസ്ഥാന് ഇന്നിംഗ് തോല്‍വി ഒഴിവാക്കാന്‍ 193 റണ്‍സ് കൂടി വീണം.

നാലാം ദിവസം രണ്ടിന് 49 എന്ന നിലയില്‍ തുടങ്ങിയ പാകിസ്ഥാന് ഹമീദിന്റെയും (20) അക്മലിന്റെയും (23) ഇന്‍സമാം ഉള്‍ഹഖിന്റെയും (ഒമ്പത്) യൂസഫ് യുഹാനയുടെയും (48) സാമിയുടെയും (പൂജ്യം) വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. കമാലും (36) റണ്ണൊന്നുമെടുക്കാതെ സാമിയുമാണ് ക്രീസില്‍.

വെള്ളിയാഴ്ച ബാലാജിയും കുംബ്ലൈയും രണ്ടു വീതവും നെഹ്റെ ഒന്നും വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാന് ഒരു വിക്കറ്റ് കൂടി നഷ്ടമായി
സമയം 11.10 എഎം

റാവല്‍പിണ്ടി: ഇന്ത്യയുടെ 376 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡിനെതിരെ പൊരുതുന്ന പാകിസ്ഥാന് നാലാം ദിവസത്തിന്റെ തുടക്കത്തില്‍ ഒരു വിക്കറ്റ് കൂടി നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റിന് 77 എന്ന നിലയിലാണ് പാകിസ്ഥാന്‍.

23 റണ്‍സെടുത്ത കമാലിന്റെ വിക്കറ്റാണ് പാകിസ്ഥാന് നാലാം ദിവസം നഷ്ടമായത്. ബാലാജി കമാലിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

ആദ്യടെസ്റ് ജയിച്ചതിലൂടെ പാകിസ്ഥാനില്‍ ആദ്യമായി ടെസ്റ് വിജയം എന്ന ചരിത്രം കുറിച്ച ഇന്ത്യ ഇപ്പോള്‍ പാകിസ്ഥാനില്‍ ആദ്യമായി ഒരു ടെസ്റ് പരമ്പര വിജയം എന്ന നാഴികക്കല്ലിന് അടുത്തെത്തിനില്‍ക്കുകയാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ചെറുത്തുനില്‍ക്കാനാവാതെ പോയാല്‍ ഇന്ത്യ റാവല്‍പിണ്ടിയില്‍ ചരിത്രം കുറിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+