ഹൃദ്രോഗം:മറഡോണ ആശുപത്രിയില്‍
ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്യൂണസ് അയേഴ്സിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
മറഡോണയ്ക്ക് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നായ കൊക്കെയിന്റെ അമിതോപയോഗമാണ് മറഡോണയ്ക്ക് ഹൃദ്രോഗമുണ്ടാകാന്‍ കാരണമെന്ന് അഭ്യൂഹമുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ട മറഡോണ കുറെക്കാലമായി ചികിത്സ നടത്തിവരുകയായിരുന്നു. 1990ല്‍ മയക്കുമരുന്നിന് അടിമപ്പെട്ടതു മുതല്‍ മറഡോണയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications