Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ ദൂസ്ര കരിനിഴലില്‍

സിഡ്നി: ശ്രീലങ്കയുടെ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ തന്റെ പുതിയ ആയുധമായ ദൂസ്ര എറിയുന്നത് തുടര്‍ന്നാല്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ആലോചിയ്ക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

മുരളീധരന്റെ ദൂസ്ര ബൗളിംഗ് ശൈലിയ്ക്കെതിരെ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് മുരളീധരന്റെ ബൗളിംഗ് ചലനം വെസ്റേണ്‍ ആസ്ത്രേലിയ സര്‍വകലാശാലയില്‍ വച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞ മാസം ആസ്ത്രേലിയയ്ക്കെതിരെ നടന്ന ടെസ്റ് പരമ്പരയിലാണ് മാച്ച് റഫറി ക്രിസ് ബോര്‍ഡ് മുരളിയുടെ ബൗളിംഗ് ചലനം മാര്‍ഗരേഖകള്‍ക്ക് വിധേയമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുരളിയ്ക്ക് ദൂസ്ര ഇനിയും ഏറിയാമെന്നാണ് വെസ്റേണ്‍ ആസ്ത്രേല്യ സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്.

പക്ഷെ ചട്ടങ്ങള്‍ക്ക് വിധേയമായല്ല മുരളി ബൗള്‍ ചെയ്യുന്നതെന്ന് ഐസിസി വിലയിരുത്തി. മാര്‍ഗരേഖ അനുസരിച്ച് പന്തെറിയുമ്പോള്‍ സ്പിന്‍ ബൗളര്‍ക്ക് അഞ്ച് ഡിഗ്രി വരെ മാത്രമേ കൈ മടക്കാന്‍ പാടുള്ളൂ. മുരളി ദൂസ്ര എറിയുമ്പോള്‍ 10 ഡിഗ്രി കൈ മടങ്ങുന്നുണ്ട്. മുരളി സാധാരണ എറിയുന്ന ഓഫ് ബ്രേക്കിന് വിപരീത ദിശയില്‍ പന്ത് തിരിയുന്നതാണ് ദൂസ്ര ശൈലി. ഐസിസി ചട്ടം അനുസരിച്ച് ഫാസ്റ് ബൗളര്‍മാര്‍ക്ക് 10 ഡിഗ്രി വരെയും മീഡിയം പേസ് ബൗളര്‍മാര്‍ക്ക് ഏഴര ഡിഗ്രി വരെയും സ്പിന്നര്‍മാര്‍ക്കും അഞ്ച് ഡിഗ്രി വരെയും മാത്രമേ കൈ മടക്കാന്‍ പാടുള്ളൂ.

ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല ബൗള്‍ ചെയ്യുന്നതെന്ന് കണ്ടെത്തിയതിന് ശേഷം 12 മാസങ്ങള്‍ക്കുള്ളില്‍ ബൗളര്‍ വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ ഐസിസിയുടെ ബൗളിഗ് പരിശോധനാ സമിതി യോഗം ചേരും. സമിതി ബൗളിംഗ് ആക്ഷന്‍ തെറ്റാണെന്ന ് വിധിച്ചാല്‍ ബൗളര്‍ക്കെതിരെ ഒരു വര്‍ഷം വരെ നിരോധനം ഏര്‍പ്പെടുത്താം.

ടെസ്റ് ക്രിക്കറ്റില്‍ 513 വിക്കറ്റുകളെടുത്ത മുരളി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത കോട്നി വാല്‍ഷിന്റെ (519) റിക്കോഡിന് അടുത്തെത്തിനില്‍ക്കുകയാണ്. ഷെയ്ന്‍ വോണും (517) വാല്‍ഷിന്റെ റിക്കോഡ് ഭേദിക്കാനായി രംഗത്തുണ്ട്. ഈ മാസം സിംബാബ്വെയ്ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മുരളി വാല്‍ഷിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+