വീരേന്ദര്‍ സെവാഗിന്റെ വിവാഹം ഇന്ന്
ദില്ലി: ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഏപ്രില്‍ 22 വ്യാഴാഴ്ച വിവാഹിതനാകും. വിദ്യാര്‍ത്ഥിനി ആരതി സിങ്ങാണ് വധു. വൈകുന്നേരം ആറ് മണിയ്ക്കാണ് വിവാഹം.
ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ഔദ്യോഗികവസതിയിലാണ് വിവാഹച്ചടങ്ങ് നടക്കുക. ശനിയാഴ്ച പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്ന് നടക്കും.
500 പേര്‍ക്കാണ് ശനിയാഴ്ചത്തെ വിരുന്നിന് ക്ഷണം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 31ാം പിറന്നാള്‍ ശനിയാഴ്ചയാണ്. മിക്കവാറും സെവാഗിന്റെ വിവാഹവിരുന്നില്‍ പങ്കുചേര്‍ന്നായിരിക്കും സച്ചിന്റെ പിറന്നാള്‍ ആഘോഷം. തന്റെ സുഹൃത്തും നടിയുമായ മഹിമ ചൗധരിയും വിവാഹവിരുന്നില്‍ എത്തുമെന്ന് സെവാഗ് പറഞ്ഞു.












Click it and Unblock the Notifications