അബുദാബിയില്‍ ഇന്ത്യാ-പാക് ഏകദിനം
അബുദാബി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അബുദാബിയില്‍ ഏകദിനക്രിക്കറ്റ് പോരാട്ടം. ജയിയ്ക്കുന്ന ടീമിന് ഏകദേശം44 ലക്ഷം രൂപ(ഒരു ലക്ഷം ഡോളര്‍) പ്രതിഫലം നല്കും. ഒരു ഏകദിനമത്സരത്തിന് ലഭിയ്ക്കുന്ന റെക്കോഡ് പ്രതിഫലത്തുകയാണിതെന്ന് പറയപ്പെടുന്നു.
മെയ് 14നാണ് ഈ മത്സരം. പുതുതായി അബുദാബിയില്‍ നിര്‍മ്മിച്ച 20,000 പേര്‍ക്ക് കളികാണാവുന്ന സയിദ് ക്രിക്കറ്റ് സ്റേഡിയത്തിലായിരിക്കും ഷേഖ് സയിദ് ക്രിക്കറ്റ് കപ്പിന് വേണ്ടിയുള്ളപോരാട്ടം.
ഇന്ത്യന്‍ ടീമിനെ സൗരവ് ഗാംഗുലിയും പാക് ടീമിനെ ഇന്‍സമാം-ഉള്‍-ഹഖും നയിയ്ക്കും. ഇരുരാജ്യങ്ങളുടെയും ഒന്നാം നമ്പര്‍ ടീമായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. അബുദാബി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാനും യുഎഇ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍-നഹ്യാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ആസ്ഥാനം ദുബായിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതായി ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ സാധ്യതകള്‍ പഠിയ്ക്കാന്‍ ഐസിസി പ്രസിഡന്റ് എഹ്സന്‍ മാനിയും ഐസിസി ചീഫ് എക്സിക്യൂട്ടീവ് മാല്‍ക്കം സ്പീഡും അടുത്തയാഴ്ച ദുബായ് സന്ദര്‍ശിയ്ക്കും.












Click it and Unblock the Notifications