മറഡോണ ആശുപത്രി വിട്ടു
ബ്യൂണസ്അയേഴ്സ്: ഫുട്ബാള്‍ താരം ഡീഗോ മറഡോണ 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ബ്യൂണസ് അയേഴ്സ് ആശുപത്രി വിട്ടു. ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കും ഗുരുതരമായ രോഗബാധയെത്തുടര്‍ന്നാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
മറഡോണയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരവും അദ്ദേഹത്തിന്റെ സ്വകാര്യഡോക്ടറുടെ നിര്‍ദേശപ്രകാരവുമാണ് വിട്ടയച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കറുത്ത ചില്ലുകളുള്ള വാഹനത്തിലാണ് മറഡോണ ആശുപത്രിയില്‍ നിന്നും കൊണ്ടുപോയതെന്നും അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ലെന്നും ഒരു സ്വകാര്യടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന് സ്വതന്ത്രമായി പോകാന്‍ പൊലീസ് ആശുപത്രിയ്ക്ക് മുന്നില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മറഡോണയുടെ ശാരീരികസ്ഥിതി മെച്ചപ്പെട്ടതായി ഏപ്രില്‍ 28 ബുധനാഴ്ച പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ വന്നതിന് ശേഷം ചെയ്ത ചില വ്യായാമങ്ങളിലൂടെ അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും ഏറെ മെച്ചപ്പെട്ടിരുന്നുവെന്ന് ഫിസിയോതെറാപ്പിസ്റ് പറഞ്ഞു.












Click it and Unblock the Notifications