ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലക്കരാര്‍
ബാംഗ്ലൂര്‍: ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം സംബന്ധിച്ച് കരാര്‍ സംവിധാനം നടപ്പാക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) തീരുമാനിച്ചു. മിക്കവാറും ജൂലായോടെ കരാര്‍ നിലവില്‍ വരും.
മെയ് മൂന്ന് തിങ്കളാഴ്ച ബിസിസിഐ സെക്രട്ടറി എസ്.കെ. നായര്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ കരാറിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കരാര്‍ അതിന്റെ അന്ത്യദശയിലാണ്. താരങ്ങളുമായുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. മിക്കവാറും ജൂലായില്‍ ഏഷ്യാകപ്പ് തുടങ്ങുന്നതിന് മുമ്പ് കരാര്‍ നിലവില്‍ വരും.- നായര്‍ പറഞ്ഞു.
ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിഫലം സംബന്ധിച്ച കരാര്‍ തയ്യാറാക്കുന്നതിന് ഒരു സമിതി പ്രവര്‍ത്തിച്ചിരുന്നു. പുതിയ കരാര്‍ അനുസരിച്ച് താരങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ വിവിധ തട്ടുകളിലായി വേര്‍തിരിയ്ക്കുമെന്ന് അറിയുന്നു.
പാകിസ്ഥാന്‍ അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിലോടെ ഇന്ത്യയില്‍ കളിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. പക്ഷെ കേന്ദ്രസര്‍ക്കാരാണ് ഇതിന് അന്തിമ അംഗീകാരം നല്കേണ്ടത്. - നായര്‍ പറഞ്ഞു. ഏകദിനത്തില്‍ മാത്രം പങ്കെടുത്ത കളിക്കാര്‍ക്ക് പെന്‍ഷന്‍ നല്കണോ എന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും സമിതിയുടെ മുന്നില്‍ വന്നിട്ടില്ലെന്നും നായര്‍ പറഞ്ഞു.
ടെസ്റ് മത്സരങ്ങളില്‍ അമ്പയര്‍മാരായവര്‍ക്ക് പ്രതിമാസം 5,000 രൂപ വീതം പെന്‍ഷന്‍ നല്കുന്നുണ്ടെന്നും നായര്‍ മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.












Click it and Unblock the Notifications