കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ നീളുന്നു; അഞ്ജുവിന്റെ യാത്ര വൈകും

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വിസ നീളുന്നതുമൂലം അഞ്ജു ബോബി ജോര്‍ജ്ജിന്റെ പാരീസ് യാത്ര വൈകുന്നു. ഇത് മൂലം അഞ്ജുവിന് ഒരു അന്താരാഷ്ട്ര മത്സരം കൂടി നഷ്ടമായേക്കും.

നേരത്തെ മെയ് 29 ശനിയാഴ്ചയോ അതല്ലെങ്കില്‍ മെയ് 30 ഞായറാഴ്ചയോ അഞ്ജു യാത്ര തിരിച്ചേയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവരമനുസരിച്ച് അഞ്ജുവിന് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ പുറപ്പെടാന്‍ കഴിയൂ. ഒളിമ്പിക്സിന് മുന്നോടിയായുള്ളഅന്താരാഷ്ട്ര പരിശീലനമത്സരങ്ങളില്‍ പങ്കെടുക്കാനാണ് അഞ്ജു പുറപ്പെടാനിരുന്നത്. യാത്ര വൈകിയതുമൂലം നേരത്തെ മെയ് 31ന് ഹോളണ്ടില്‍ നടക്കുന്ന മത്സരം അഞ്ജുവിന് ഒഴിവാക്കേണ്ടിവന്നിരുന്നു.

ഇപ്പോള്‍ യാത്ര വീണ്ടും വൈകുന്നതിനാല്‍ ഇറ്റലിയില്‍ ജൂണ്‍ നാലിന് നടക്കുന്ന മത്സരവും ഒഴിവാക്കേണ്ടിവരും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ പുറപ്പെടാന്‍ കഴിയൂ എങ്കില്‍ ജൂണ്‍ എട്ടിന് ചെക്ക് റിപ്പബ്ലിക്കില്‍ നടക്കുന്ന മീറ്റിലേ അഞ്ജുവിന് പങ്കെടുക്കാന്‍ കഴിയൂ.

ഇപ്പോള്‍ പുറപ്പെട്ട് ഒളിമ്പിക്സ് കഴിഞ്ഞ് മാത്രം തിരിച്ചുവരാവുന്ന രീതിയില്‍ വിസകള്‍ സംഘടിപ്പിയ്ക്കാനാണ് അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ്ജ് ശ്രമിയ്ക്കുന്നത്. അതല്ലെങ്കില്‍ പിന്നീട് വീണ്ടും വിസ പതിയ്ക്കാനായി ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും. ഇതൊഴിവാക്കാന്‍ ശ്രമിയ്ക്കുന്നതിനാലാണ് യാത്ര വൈകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X