Get Updates
Get notified of breaking news, exclusive insights, and must-see stories!

ആതന്‍സില്‍ സ്വര്‍ണ്ണം നേടും: ധന്‍രാജ്

ദില്ലി: ആതന്‍സ് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഇക്കുറി തന്റെ ഒളിമ്പിക്സ് ദൗത്യം എന്നെന്നേയ്ക്കുമുള്ള ഓര്‍മ്മയാക്കി മാറ്റുമെന്ന് ഹോക്കി താരം ധന്‍രാജ് പിള്ള. മെയ് 31 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ധന്‍രാജ് പിള്ള.

ഈയിടെ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ ധന്‍രാജ് പിള്ളയെ ഏതാനും അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. അതിന് ശേഷം ഈയിടെ മാത്രമാണ് ഒളിമ്പിക്സിനുള്ള സാധ്യതാടീമില്‍ ധന്‍രാജ്പിള്ളയ്ക്ക് സ്ഥാനം നല്കിയത്. പഴയതെല്ലാം മറന്ന് ഒളിമ്പിക്സ് ഹോക്കിയിലെ സ്വര്‍ണ്ണം എന്ന ലക്ഷ്യത്തോടെ കടുത്ത പരിശീലനത്തിലാണ് ധന്‍രാജ്പിള്ള.

സഹകളിക്കാരുമായുള്ള മോശപ്പെട്ട ബന്ധവും പിള്ളയുടെ ഒളിമ്പിക്സ് മോഹത്തിന് തിരിച്ചടിയാകുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷെ വിവാദങ്ങള്‍ പുറത്തേയ്ക്കിടാന്‍ ഇപ്പോള്‍ ധന്‍രാജ്പിള്ള ഇഷ്ടപ്പെടുന്നില്ല. ടീമിലെ എല്ലാ അംഗങ്ങളും എന്നെ പിന്തുണയ്ക്കുന്നു. ഞാന്‍ തിരിച്ച് എല്ലാവരെയും പിന്തുണയ്ക്കുന്നു.- ധന്‍രാജ്പിള്ള ഇത്രമാത്രം പറഞ്ഞ് നിര്‍ത്താനാണ് ഇഷ്ടപ്പെടുന്നത്.

35 കാരനായ ധന്‍രാജ് പിള്ളയുടെ നാലാമത്തെ ഒളിമ്പിക്സായിരിക്കും ആതന്‍സിലേത്. ഒളിമ്പിക്സില്‍ കളിയ്ക്കുക എന്നത് എന്റെ എക്കാലത്തേയും സ്വപ്നമാണ്. ദൈവം നാലാമത്തെ ഒളിമ്പിക്സില്‍ കളിയ്ക്കാന്‍ അവസരം നല്കിയിരിക്കുകയാണ്. ഈ ടീമിന് ലോകത്തെ ഏത് ടീമിനേയും തോല്പിയ്ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഒരു മെഡല്‍ നേടുമെന്ന് ഉറപ്പാണ്.- ധന്‍രാജ് പിള്ള പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+