കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിമ്പിക്സ് ദീപശിഖ: ക്ഷണം ഉഷ നിരസിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്നതിന് അവസാനനിമിഷം കിട്ടിയ ക്ഷണം പി. ടി. ഉഷ നിരസിച്ചു.

ജൂണ്‍ ഒമ്പത് ബുധനാഴ്ച രാത്രിയാണ് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനില്‍ നിന്നും ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്നതിനുള്ള രേഖാമൂലമുള്ള ക്ഷണം ഉഷക്ക് ലഭിച്ചത്. എന്നാല്‍ ഉടന്‍ യാത്ര തിരിച്ച് ദില്ലിയിലെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഉഷ ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ പറഞ്ഞു. പത്ത് വ്യാഴാഴ്ചയാണ് ദില്ലിയില്‍ ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടന്നത്.

P.T. Ushaഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഉഷ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കുന്നതിന് ഉഷയെ ക്ഷണിച്ചത്. എന്നാല്‍ രേഖാമൂലമുള്ള ക്ഷണം ഉഷയുടെ വീട്ടില്‍ ലഭിച്ചത് ബുധനാഴ്ച രാത്രി മാത്രമാണ്.

ക്ഷണം ലഭിച്ചെങ്കിലും സമയത്ത് ദില്ലിയിലെത്താന്‍ സാധിക്കില്ലെന്നതു കൊണ്ടാണ് ഉഷ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കാത്തതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ കരിപ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ പുറപ്പെട്ടാല്‍ തന്നെ ഉഷക്ക് മുംബൈയില്‍ എത്താനേ പറ്റുകയുള്ളൂ.

വ്യാഴാഴ്ച രാവിലെയാണ് ഒളിമ്പിക്സ് ദീപശിഖ ദില്ലിയിലെത്തിയത്. കായിക, സിനിമാ താരങ്ങളും സാംസ്കാരികനായരും ദീപശിഖയുമായി കുത്തബ് മീനാറില്‍ നിന്നും നാഷണല്‍ സ്റേഡിയത്തിലേക്ക് പ്രയാണം ചെയ്യും.

ഉഷയോട് അവഗണന കാണിച്ചതിനോട് മില്‍ഖാ സിംഗ്, മുന്‍ ഇന്ത്യന്‍ ഹോക്കിം ടീം ക്യാപ്റ്റന്‍മാരായ അജിത്പാല്‍ സിംഗ്, സഫര്‍ ഇഖ്ബാല്‍, അസ്ലം ഷേര്‍ഖാന്‍ എന്നിവര്‍ പ്രതിഷേധിച്ചു. പി. ടി. ഉഷയെ പോലുള്ള ഒരാളെ എങ്ങനെയാണ് ഒളിമ്പിക്സ് അസോസിയേഷന്‍ മറക്കാന്‍ കഴിയുകയെന്ന് മില്‍ഖാ സിംഗ് ചോദിച്ചു.

ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിന് ഉഷയെപ്പോലെ ഇന്ത്യയുടെ പേര് വിവിധ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഉയര്‍ത്തി പിടിച്ച പലരേയും വിളിച്ചിട്ടില്ല. ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. കായിക താരങ്ങളേക്കാള്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങളേയും മോഡലുകളേയുമാണ് ഈ പ്രയാണത്തിന് വിളിച്ചത്. പ്രയാണം സ്പൊണ്‍സര്‍ ചെയ്യുന്ന കമ്പനികളായ സാംസങ്ങും കൊക്ക കൊളയും വിളിച്ചത് കൂടുതലും ഇത്തരക്കാരെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X