മുരളീധരന്‍ ആസ്ത്രേല്യന്‍ പര്യടനത്തിനില്ല
കൊളംബോ: ആസ്ത്രേല്യയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമില്‍ നിന്നും വിട്ടുനില്ക്കാന്‍ സ്പിന്നര്‍ മുരളീധരന്‍ തീരുമാനിച്ചു.
ആസ്ത്രേല്യയുടെ പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡ് തനിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ടീമില്‍ നിന്നും വിട്ടുനില്ക്കാന്‍ മുരളീധരന്‍ തീരുമാനിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആസ്ത്രേല്യന്‍ പര്യടനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാണിച്ച് മുരളീധരന്‍ ശ്രീലങ്കയിലെ ക്രിക്കറ്റ് ബോര്‍ഡിന് കത്ത് നല്കിയിട്ടുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് റായ് ഇളങ്കകൂന്‍ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ മുരളീധരന്‍ ഈ പര്യടനത്തില്‍ ഉണ്ടാവില്ല. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു കത്ത് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ദിലീപ് മെന്‍ഡിസിന് നല്കിയിട്ടുണ്ട്.












Click it and Unblock the Notifications