കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെവാഗിന് ഗാംഗുലിയോട് വിയോജിപ്പ്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: പ്രതിരോധിച്ച് കളിക്കുന്ന ഒരു ഓപ്പണിംഗ് പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്ന് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വീരേന്ദ്ര സെവാഗ് പറഞ്ഞു.

ആക്രമിച്ച് കളിയ്ക്കുന്ന തന്റെ ബാറ്റിംഗ് ശൈലിയ്ക്ക് പിന്തുണനല്കുന്ന കൂടുതല്‍ ഓവറുകള്‍ ക്രീസില്‍ നിന്ന് ക്ഷമയോടെ കളിയ്ക്കുന്ന ഒരു ബാറ്റ്സ്മാനെയാണ് തനിയ്ക്ക് ഓപ്പണിംഗ് കൂട്ടുകെട്ടിന് വേണ്ടതെന്ന സെവാഗിന്റെ അഭിപ്രായപ്രകടനം ക്രിക്കറ്റ് ലോകത്ത് പുതിയൊരു വിവാദത്തിന് വഴിതെളിച്ചേക്കാം. ടെസ്റ് ക്രിക്കറ്റില്‍ സെവാഗിന് കൂട്ടായി ഓപ്പണിംഗ് ബാറ്റ്സ്മാനായി യുവരാജ് സിംഗിനെ കൊണ്ടുവരണമെന്ന ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായപ്രകടനത്തിന് തൊട്ട് പിന്നാലെയാണ് സെവാഗിന്റെ ഈ വ്യത്യസ്തമായ അഭിപ്രായപ്രകടനം.

ആക്രമിച്ചുകളിക്കുന്ന തന്റെ ബാറ്റിഗ് രീതിക്ക് പിന്തുണ നല്‍കുന്ന ആകാശ് ചോപ്രയെയോ സഞ്ജയ് ബംഗാറിനെയോ പോലുള്ള ബാറ്റ്സ്മാന്‍ ഓപ്പണിംഗ് പങ്കാളിയായി വരേണ്ടതാണ് ടീമിന്റെ ആവശ്യമെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

15-20 ഓവറെങ്കിലും കളിക്കാന്‍ കഴിയുന്ന സാങ്കേതികത്തികവുള്ള ഓപ്പണറാണ് ഇന്ത്യക്കാവശ്യം. പ്രതിരോധിച്ചുകളിക്കുന്ന സഞ്ജയ് ബംഗാറുമായും ആകാശ് ചോപ്രയുമായുള്ള തന്റെ കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. 15-20 ഓവറെങ്കിലും അനായാസമായി അവര്‍ക്ക് കളിക്കാനാവും. എനിക്ക് എന്റേതായ ശൈലിയില്‍ കളിക്കുകയും ചെയ്യാം.

തന്നെ പോലൊരു ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്‍ എത്ര ഓവര്‍ നിന്നുകളിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. 20 ഓവറാണോ ഒരു ഓവറാണോ നൂറ് ഓവറാണോ താന്‍ തികയ്ക്കുകയെന്ന് പറയാനാവില്ല. - സെവാഗ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X