ആകാശും യുവരാജും മികച്ചവര്‍: സച്ചിന്‍
ബാംഗ്ലൂര്‍: ആകാശ് ചോപ്രയും യുവരാജ് സിംഗും ഒരു പോലെ മികച്ച ഓപ്പണര്‍മാരാണെന്നും ഇവരില്‍ ആര് ഓപ്പണ്‍ ചെയ്യണമെന്നത് തീരുമാനിയ്ക്കുക വിഷമമാണെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏഷ്യാകപ്പ് പരിശീലനക്യാമ്പില്‍ പങ്കെടുക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജൂണ്‍ 18 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഇതോടെ സെവാഗിനൊപ്പം ആര് ഇന്ത്യയുടെ ടെസ്റില്‍ ഓപ്പണ്‍ ചെയ്യണമെന്ന വിവാദം വീണ്ടും കൊഴുക്കുകയാണ്. സെവാഗിനൊപ്പം ഓപ്പണ്‍ ചെയ്യുന്ന ബാറ്റ്സ്മാരില്‍ മുന്‍തൂക്കം യുവരാജിനായിരിക്കുമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോട് പ്രതികരിയ്ക്കുകയായിരുന്നു സച്ചിന്‍.
ഒരു വ്യക്തിയുടെ റോള്‍ എന്തായിരിയ്ക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ ആകാശ് ചോപ്ര ഓപ്പണര്‍ എന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ചോപ്ര. - സച്ചിന്‍ പറഞ്ഞു.
വളരെ കരുത്തും സ്ഥിരതയും ഉള്ള ബാറ്റ്സ്മാനാണ് ചോപ്ര. അതാണ് ഒരു ഓപ്പണര്‍ക്ക് വേണ്ടത്. ആസ്ത്രേല്യയ്ക്കും പാകിസ്ഥാനും എതിരെ ചോപ്ര നന്നായി കളിച്ചു. - സച്ചിന്‍ പറഞ്ഞു.
യുവരാജ് നല്ല കഴിവുള്ള കളിക്കാരനാണ്. പക്ഷെ ഇതുവരെ ടെസ്റ് മത്സരങ്ങളില്‍ യുവരാജ് ഓപ്പണ്‍ ചെയ്തിട്ടില്ല. ഇതില്‍ ആരെ ഓപ്പണറാക്കണമെന്നത് വിഷമം പിടിച്ച തീരുമാനമായിരിക്കും. ആരെങ്കിലും ഒരാള്‍ പുറത്തുപോകേണ്ടിവരും. അതാരായാലും ഇന്ത്യയ്ക്ക് നഷ്ടമായിരിക്കും. - സച്ചിന്‍ പറഞ്ഞു.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നന്നായി മുന്നോട്ട്പോവുകയാണെന്നും ഇതേ ടീം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ടെണ്ടുല്‍ക്കര്‍ പറഞ്ഞു.












Click it and Unblock the Notifications