ഇറ്റലിക്ക് വീണ്ടും സമനില; ഡെന്മാര്‍ക്കിന് ജയം
പോര്‍ട്ടോ: യൂറോ കപ്പിലെ ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ കരുത്തരായ ഇറ്റലിക്ക് വീണ്ടും സമനില. ആദ്യകളിയില്‍ ഡെന്മാര്‍ക്കിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയ ഇറ്റലിക്ക് സ്വീഡനോടുള്ള കളിയിലും 1-1 ഡ്രോ വഴങ്ങേണ്ടിവന്നു.
ഗ്രൂപ്പ് സിയിലെ മറ്റൊരു കളിയില്‍ ഡെന്മാര്‍ക്ക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബള്‍ഗേറിയയെ തോല്പിച്ചു. രണ്ട് കളിയിലും തോറ്റ ബള്‍ഗേറിയ ഇതോടെ പുറത്തായി.
സ്വീഡനെതിരെ 37-ാം മിനുട്ടില്‍ ടോട്ടി നേടിയ ഗോളോടെ ഇറ്റലി മുന്നിലെത്തിയെങ്കിലും എന്നാല്‍ സ്വീഡന്‍ ഗോള്‍ തിരിച്ചടിച്ച് ഇറ്റലിക്ക് സമനില നിഷേധിച്ചു. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇരുടീമുകളും കാഴ്ച വച്ചത്.
രണ്ട് കളിയില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഇറ്റലിക്ക് ഇനി അവശേഷിക്കുന്ന മത്സരം ബള്‍ഗേറിയയോടാണ്. രണ്ട് കളികള്‍ക്ക് ശേഷം ഡെന്മാര്‍ക്കിനും സ്വീഡനും നാല് പോയിന്റ് വീതമുണ്ട്. ഇറ്റലി അടുത്ത മത്സരം ജയിച്ചാലും മികച്ച മാര്‍ജിനില്ലെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുമെന്ന് ഉറപ്പില്ല. സ്വീഡന്‍-ഡെന്മാര്‍ക്ക് മത്സരം സമനിലയിലാവുകയാണെങ്കിലും സ്വീഡന് ക്വാര്‍ട്ടറിലെത്താം. സ്വീഡന്‍- ഡെന്മാര്‍ക്ക് മത്സരം സമനിലയിലാവുകയാണെങ്കില്‍ മൂന്ന് ഗോളുകളുടെ വ്യത്യാസത്തിലെങ്കിലും ബള്‍ഗേറിയയെ തോല്പിച്ചാല്‍ മാത്രമേ ഗോള്‍ ശരാശരിയില്‍ ഡെന്മാര്‍ക്കിനെ പിന്തള്ളി ഇറ്റലിക്ക് ക്വാര്‍ട്ടറിലെത്താനാവൂ.












Click it and Unblock the Notifications