കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂജിന്‍ ഗ്രാന്റ്പ്രീയില്‍ അഞ്ജു മൂന്നാമത്

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: യൂജിനില്‍ നടന്ന പ്രീ-ഫൊണ്ടെയ്ന്‍ ക്ലാസിക് ഗ്രാന്റ് പ്രീ അത്ലറ്റിക്സ് മീറ്റില്‍ ലോംഗ് ജമ്പില്‍ ഇന്ത്യയുടെ അഞ്ജു ബോബി ജോര്‍ജ്ജിന് മൂന്നാം സ്ഥാനം.

6.83 മീറ്റര്‍ ചാടിയാണ് അഞ്ജു മൂന്നാം സ്ഥാനത്തെത്തിയത്. യുഎസിന്റെ മരിയന്‍ ജോണ്‍സിനാണ് ഒന്നാം സ്ഥാനം. 6.93 മീറ്റര്‍ ചാടിയാണ് മരിയന്‍ ജോണ്‍സ് സ്വര്‍ണ്ണം നേടിയത്. യുഎസിന്റെ തന്നെ ഗ്രേസ് അപ്ഷോയ്ക്കാണ് വെള്ളി. അപ്ഷോ 6.88 മീറ്റര്‍ ചാടി.

ആതന്‍സ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഞ്ജു ലോംഗ്ജമ്പില്‍ അന്താരാഷ്ട്ര റേറ്റിംഗില്‍ നാലാം സ്ഥാനത്താണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X