ഹോളണ്ടിനെ മുട്ടുകുത്തിച്ച് ചെക്ക് ക്വാര്‍ട്ടറില്‍
ബെസ്സ: യൂറോ കപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ കരുത്തന്‍മാരായ ഹോളണ്ടിനെ 3-2ന് തോല്പിച്ച് ചെക്ക് റിപ്പബ്ലിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ആദ്യമത്സരത്തില്‍ ലാത്വിയയെ തോല്പിച്ച ചെക്കിന് ആറ് പോയിന്റുണ്ട്.
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് ഹോളണ്ടിനെ പരാജയപ്പെടുത്തിയത്. അവസാന 15 മിനുട്ടില്‍ 10 പേര്‍ മാത്രമേ കളിക്കളത്തിലുണ്ടായിരുന്നുള്ളൂവെങ്കിലും അസാധ്യമെന്ന് കരുതിയിരുന്ന വിജയം രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം ചെക്ക് സ്വന്തമാക്കി.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ വമ്പന്‍മാരായ ജര്‍മനിയെ ലാത്വിയ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ആദ്യമത്സരത്തില്‍ ഹോളണ്ടുമായും ജര്‍മനി സമനിലയിലേര്‍പ്പെട്ടിരുന്നു.
ചെക്കുമായുള്ള അടുത്ത മത്സരം ജയിക്കുകയാണെങ്കില്‍ ജര്‍മനിക്ക് ക്വാര്‍ട്ടറില്‍ കടക്കാം. ചെക്ക്-ജര്‍മനി മത്സരം സമനിലയിലാവുകയും ഹോളണ്ട് ലാത്വിയയെ തോല്പിക്കുകയും ചെയ്താല്‍ ഹോളണ്ടായിരിക്കും ക്വാര്‍ട്ടറില്‍ കടക്കുന്നത്.












Click it and Unblock the Notifications