യൂറോ: ഫ്രാന്‍സും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍
ലിസ്ബണ്‍: സ്വിറ്റ്സര്‍ലാന്റിനെ 3-1ന് തോല്പിച്ച് ഏഴ് പോയിന്റോടെ ഗ്രൂപ്പ് ജേതാവായി ഫ്രാന്‍സും ക്രൊയേഷ്യയെ 4-2ന് തകര്‍ത്ത് ആറ് പോയിന്റോടെ ഇംഗ്ലണ്ടും യൂറോ കപ്പ് ബി ഗ്രൂപ്പില്‍ നിന്ന്് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ ജേതാക്കളായ പോര്‍ച്ചുഗലിനെ നേരിടും. ഫ്രാന്‍സിന് ക്വാര്‍ട്ടറില്‍ ഗ്രീസുമായാണ് പോരാട്ടം.
വാന്‍ റൂണിയുടെ മിന്നുന്ന രണ്ട് ഗോളുകളോടെയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ 4-2ന് തകര്‍ത്തത്. യൂറോ കപ്പില്‍ റൂണി ഇതോടെ നാല് ഗോളുകളടിച്ചു. ആദ്യപകുതിയില്‍ ആദ്യം ക്രൊയേഷ്യയാണ് ഗോളടിച്ചത്. അഞ്ചാം മിനുട്ടില്‍ തന്നെ ക്രൊയേഷ്യയുടെ ഗോള്‍ പിറന്നെങ്കിലും 40-ാം മിനുട്ടിലും 45-ാം മിനുട്ടിലും ഗോളുകള്‍ നേടി ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കി.
ആദ്യപകുതിയില്‍ 2-1ന് മുന്നിട്ടുനിന്ന ഇംഗ്ലണ്ടിന് വേണ്ടി 68-ാം മിനുട്ടില്‍ റൂണി വീണ്ടും ക്രൊയേഷ്യയുടെ ഗോള്‍വല ചലിപ്പിച്ചു (3-1). 73-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കിയ ട്യൂഡറിലൂടെ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ ലീഡ് കുറച്ചെങ്കിലും 79-ാം മിനുട്ടില്‍ ലാമ്പാര്‍ഡ് ഇംഗ്ലണ്ടിന് വേണ്ടി വീണ്ടും ഗോള്‍ നേടി വിജയമുറപ്പിച്ചു.
ആദ്യപകുതിയില്‍ 1-1 എന്ന നിലയില്‍ ആയിരുന്നതിന് ശേഷം രണ്ടാം പകുതിയില്‍ അടിച്ച രണ്ട് ഗോളുകളിലൂടെയാണ് ഫ്രാന്‍സ് സ്വിറ്റ്സര്‍ലാന്റിനെ തകര്‍ത്തത്.












Click it and Unblock the Notifications