ഇറ്റലി പുറത്ത്; സ്വീഡന്‍, ഡെന്മാര്‍ക്ക് ക്വാര്‍ട്ടറില്‍
പോര്‍ട്ടോ: സ്പെയിനിന് പിന്നാലെ യൂറോ കപ്പില്‍ നിന്ന് മറ്റൊരു വമ്പന്‍ ടീം കൂടി പുറത്തായി. ബള്‍ഗേറിയയെ 2-1ന് തോല്പിച്ച് അഞ്ച് പോയിന്റ് നേടിയൈങ്കിലും ഗോള്‍ ശരാശരിയില്‍ മൂന്നാമതായി പോയ ഇറ്റലി സി ഗ്രൂപ്പില്‍ നിന്ന് പുറത്തായി. 2-2 സമനില പാലിച്ച സ്വീഡനും ഡെന്‍മാര്‍ക്കും സി ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.
ഇറ്റലിക്കും ഡെന്മാര്‍ക്കിനും സ്വീഡനും അഞ്ച് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലായ സ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായും ഡെന്മാര്‍ക്ക് രണ്ടാമത്തെ ടീമായും ക്വാര്‍ട്ടറിലേക്ക് കടന്നു.
ആദ്യപകുതിയില്‍ 1-1 എന്ന നിലയിലായിരുന്നു ഇറ്റലി-ബള്‍ഗേറിയ മത്സരം. ഇഞ്ചുറി സമയത്ത് അന്റോണിയ കസാനോയുടെ ഗോളിലൂടെ ഇറ്റലി ജയിച്ചെങ്കിലും അവരുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ തകര്‍ന്നു.
ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ 88-ാം മിനുട്ട് വരെ പിന്നിട്ടു നിന്ന സ്വീഡന്‍ കളി കഴിയാന്‍ മിനുട്ടുകള്‍ മാത്ര ബാക്കിനില്‍ക്കെ ഗോള്‍ നേടി സമനില തികയ്ക്കുകയായിരുന്നു. സ്വീഡന്‍ തോറ്റിരുന്നെങ്കില്‍ അവര്‍ക്ക് പകരം ഇറ്റലി ക്വാര്‍ട്ടറിലെത്തിയേനെ. 89-ാം മിനുട്ടില്‍ ജോണ്‍സണ്‍ നേടിയ ഗോളാണ് സ്വീഡന് സമനിലയും ക്വാര്‍ട്ടര്‍ പ്രവേശനവും നേടിക്കൊടുത്തത്.
ആദ്യപകുതിയില്‍ ഒരു ഗോളിന് ഡെന്മാര്‍ക്കാണ് മുന്നിട്ടുനിന്നത്. ഇടവേള കഴിയഞ്ഞയുടനെ 47-ാം മിനുട്ടില്‍ നേടിയ പെനാല്‍റ്റി കിക്കിലൂടെ സ്വീഡന്‍ സമനില നേടി. 66-ാം മിനുട്ടില്‍ തോമസണിന്റെ ഗോളിലൂടെ ഡെന്മാര്‍ക്ക് വീണ്ടും മുന്നിലെത്തി.












Click it and Unblock the Notifications