ഹോളണ്ട് ക്വാര്‍ട്ടറില്‍
പോര്‍ച്ചുഗല്‍: റൂഡ് വാന്‍ നിസ്ലര്‍റൂയി നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തില്‍ ഹോളണ്ട് ലാത്വിയയെ തോല്പിച്ച് യൂറോകപ്പ് ക്വാര്‍ട്ടറില്‍ കടന്നു.
ഹോളണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാത്വിയയെ തകര്‍ത്തത്. ആദ്യ പകുതിയിലായിരുന്നു വാന്‍ നിസ്ലര്‍ റൂയിയുടെ രണ്ട് ഗോളുകള്‍. ഇതോടെ രണ്ടാം പകുതിയില്‍ പാടെ തളര്‍ന്നുപോയ ലാത്വിയയെയാണ് കണ്ടത്. ആദ്യ പകുതിയിലെ ഞെട്ടലില്‍ നിന്ന് അവര്‍ ഉണര്‍ന്നതേയില്ല.
റോയ് മകായ് ആണ് ഹോളണ്ടിന്റെ മൂന്നാം ഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ സ്വീഡനെയാണ് ഹോളണ്ട് നേരിടുക. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാര്‍ ഇപ്പോള്‍ രണ്ട് പേരാണ്- ഹോളണ്ടിന്റെ വാന്‍ നിസ്ലര്‍ റൂയിയും ഇംഗ്ലണ്ടിന്റെ വെയ്ന്‍ റൂണിയും. ഇരുവരും ഇതുവരെ നാല് ഗോളുകള്‍ നേടി.












Click it and Unblock the Notifications